വനംവകുപ്പ് ഓഫീസുകളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു പൊലീസ്

2014 ഡിസംബര്‍ 22നാണു മുക്കാലിയിലുള്ള സൈലന്റ് വാലി റെയ്‌ഞ്ച്‌ ഓഫീസിനു തീവെച്ചത്‌. ഏഴുപേരടങ്ങുന്ന സംഘമാണു പാലക്കാട്‌ ജില്ലയിലെ വനംവകുപ്പ്‌ ഓഫീസുകളില്‍ ആക്രമണം നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതു സംബന്ധിച്ച്‌ സിപിഐ മാവോയിസ്‌റ്റ്‌ ഭവാനിദളം തയ്യാറാക്കിയ ആക്ഷന്‍ പ്ലാനും പൊലീസിനു ലഭിച്ച പെന്‍ഡ്രൈവിലുണ്ടായിരുന്നു.

വനംവകുപ്പ് ഓഫീസുകളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു പൊലീസ്കോഴിക്കോട്‌: കുപ്പുദേവരാജും അജിതയും വെടിയേറ്റു മരിച്ച കരുളായി റെയ്‌ഞ്ചിലെ പടുക്ക വനത്തില്‍ നിന്നു കണ്ടെത്തിയ പെന്‍ഡ്രൈവിലെ കൂടുതല്‍ ചിത്രങ്ങള്‍ പൊലീസ്‌ പുറത്തുവിട്ടു. സൈലന്റ്‌ വാലി ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസും വനംവകുപ്പിന്റെ ജീപ്പും തുടുക്കിയിലെ ക്യാമ്പ്‌ ഷെഡ്ഡും കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌തതിന്റെ ചിത്രങ്ങളാണ് പോലീസ് പുറത്തു വിട്ടത്. ഈ ചിത്രങ്ങൾ നാരദാ ന്യൂസിനു ലഭിച്ചു.

2014 ഡിസംബര്‍ 22നാണ്‌ മുക്കാലിയിലുള്ള സൈലന്റ് വാലി റെയ്‌ഞ്ച്‌ ഓഫീസിനു തീവെച്ചത്‌. ഏഴുപേരടങ്ങുന്ന സംഘമാണ്‌ പാലക്കാട്‌ ജില്ലയിലെ വനംവകുപ്പ്‌ ഓഫീസുകളില്‍ ആക്രമണം നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതു സംബന്ധിച്ച്‌ സിപിഐ മാവോയിസ്‌റ്റ്‌ ഭവാനി ദളം തയ്യാറാക്കിയ ആക്ഷന്‍ പ്ലാനും പൊലീസിന്‌ ലഭിച്ച പെന്‍ഡ്രൈവിലുണ്ടായിരുന്നു. ജീപ്പും ഓഫീസിലുണ്ടായിരുന്ന രേഖകളും വയര്‍ലെസ്‌ സെറ്റുകളും കമ്പ്യൂട്ടറുകളും മാവോയിസ്‌റ്റുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. ആക്രമണത്തിനു ശേഷം റെയ്‌ഞ്ച്‌ ഓഫീസിന്റെ മതിലില്‍ പോസ്‌റ്ററുകള്‍ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിരുന്നായി പൊലീസ്‌ വ്യക്തമാക്കി.
പാലക്കാട്‌ കെഎഫ്‌സി  സെന്റര്‍, വയനാട്ടിലെ അഗ്രഹാരം റിസോര്‍ട്ട്‌, തിരുനെല്ലിയിലെ കെടിസി ഹോട്ടല്‍, കോറോമിലെ ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസ്‌ തുടങ്ങിയ ഓഫീസുകള്‍ക്ക്‌ നേരെയുള്ള മാവോയിസ്‌റ്റ്‌ ആക്രമണത്തിന്‌ സമാനമായിരുന്നു സൈലന്റ്‌ വാലി റെയ്‌ഞ്ച്‌ ഓഫീസ്‌ ആക്രമണവും.2016 നവംബര്‍ 24നാണ്‌ സിപിഐ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകരായ കുപ്പു ദേവരാജും അജിതയും പടുക്ക വനത്തിനകത്ത്‌ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ്‌ മരിച്ചത്‌. മാവോയിസ്‌റ്റുകളുടെ കൂടാരത്തില്‍ നിന്നു നിരവധി പെന്‍ഡ്രൈവുകളും ലാപ്‌ടോപ്പും പൊലീസിന്‌ ലഭിച്ചിരുന്നു. ഇതിലുള്ള ദൃശ്യങ്ങളും ചത്രങ്ങളും ഇപ്പോഴും പൊലീസ്‌ പരിശോധിച്ചുവരുന്നുണ്ട്‌. മാവോയിസ്‌റ്റുകള്‍ നിലമ്പൂര്‍,വയനാട്‌ വനാന്തരങ്ങളില്‍ പരിശീലനം നടത്തുന്നതിന്റെയും ആദിവാസികളെ സംഘടനയില്‍ ചേര്‍ത്തതായി പറയുന്നതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും മുമ്പ്‌ പൊലീസ്‌ പുറത്തുവിട്ടിരുന്നു.

Read More >>