ക്വാർട്ടേഴ്സിന്റെ ചുവരിൽ മൂത്രമൊഴിച്ച വിദ്യാർത്ഥിയെ പോലീസ് തല്ലിച്ചതച്ചു

വയറിന് ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ അതുലിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി അതുലിന്റെ അച്ഛനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ പരാതി നൽകിയിത്.

ക്വാർട്ടേഴ്സിന്റെ ചുവരിൽ മൂത്രമൊഴിച്ച വിദ്യാർത്ഥിയെ പോലീസ് തല്ലിച്ചതച്ചു

കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തുമടങ്ങവെ പ്ലസ് ടു വിദ്യാർത്ഥിക്കും സഹോദരനും പൊലീസ് മർദ്ദനം. കണ്ണൂർ പോലീസ് ക്വാർട്ടേഴ്സിന്റെ ചുവരിൽ മൂത്രമൊഴിച്ചതിന്റെ പേരിലാണ് മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി തിരൂർ മുത്തൂരിലെ അതുൽ ജിത്ത് (17) മാതൃ സഹോദര പുത്രൻ അഭിലാഷ് (26) എന്നിവർക്കാണ് മർദ്ദനമേറ്റത്. ജനുവരി 22നാണ് ഇരുവർക്കും മർദ്ദനമേറ്റത്. പട്ടിക വർഗ്ഗക്കാരാണ് ഇരുവരും.


വയറിന് ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ അതുലിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി അതുലിന്റെ അച്ഛനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ പരാതി നൽകിയിത്. 22ന് വൈകിട്ട് ഏഴരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലെ പോലീസ് സൊസൈറ്റി ഹാളിന്റെ താഴുത്തെ നിലയിലുള്ള ഹോട്ടലിനടുത്താണ് സംഭവം.

മൂത്രമൊഴിക്കുന്നത് ക്വാർട്ടേഴ്സിലുള്ള സ്ത്രീ കണ്ടതിനെത്തുടർന്ന് കുട്ടികളെ ശകാരിച്ചു. "ചേച്ചീ മൂത്രമൊഴിക്കാൻ തുടങ്ങി ഇനി ഒഴിച്ചിട്ടു പൊയ്ക്കോളാം" എന്ന് ഇവർ മറുപടി പറഞ്ഞു. തുടർന്ന് ഇവർ ചായകുടിക്കാൻ ഹോട്ടലിൽ കയറിയപ്പോഴേക്ക് പൊലീസ് ജീപ്പെത്തി. നാലു പോലീസുകാർ ചാടിയിറങ്ങി. സ്ത്രീ ചൂണ്ടിക്കാണിച്ചതനുസരിച്ച് ഭക്ഷണം കഴിക്കുകയായിരുന്ന ഇവരെ റോഡിൽ വലിച്ചിട്ട് തല്ലി വീഴ്ത്തുകയായിരുന്നു. മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചിട്ടും പൊലീസുകാര്‍ പിന്‍മാറിയില്ല.

റോഡില്‍ കുഴഞ്ഞുവീണ അതുല്‍ജിത്തിനെ വിവരമറിഞ്ഞെത്തിയ ജെയിംസ് മാത്യു എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും എകെജി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് മന്ത്രി കെ ടി ജലീലും ആശുപ്ത്രിയിലെത്തി. പിന്നാലെ പരാതി കൊടുക്കരുതെന്നു പറയാൻ പ്രശ്നത്തിന് തുടക്കമിട്ട സ്തത്രീയുമെത്തി. എന്നാൽ ഇതുവരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിനാലാണ് മുഖ്യമന്ത്രിയെ സമീപിച്ചതെന്നും വിജയൻ പറഞ്ഞു.

Read More >>