ജല്ലിക്കട്ട്; ഏഴുദിവസമായിട്ടും മടുപ്പില്ലാതെ തമിഴ് ജനത: മറീന ബീച്ചില്‍ നിന്നും സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം

ജല്ലിക്കട്ട് നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും തമിഴ്ജനത അതു തള്ളിക്കളയുകയായിരുന്നു. നിയമനിര്‍മാണം നടത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കിയാലേ സമരം നിര്‍ത്തു എന്നാണ് സമരക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.

ജല്ലിക്കട്ട്; ഏഴുദിവസമായിട്ടും മടുപ്പില്ലാതെ തമിഴ് ജനത: മറീന ബീച്ചില്‍ നിന്നും സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം

ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജല്ലിക്കട്ട് സമരക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ജല്ലിക്കട്ട് പ്രക്ഷോഭങ്ങളുടെ പ്രധാനകേന്ദ്രമായ മറീന ബീച്ചില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും മടുപ്പേതുമില്ലാതെ പ്രതിഷേധിക്കാന്‍ വന്‍ജനാവലി എത്തിയതോടെയാണ് പോലീസ് സന്നാഹം എത്തി ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്.

പൊലീസ് ശ്രമത്തെത്തുടര്‍ന്നു സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജല്ലിക്കട്ട് നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും തമിഴ്ജനത അതു തള്ളിക്കളയുകയായിരുന്നു. നിയമനിര്‍മാണം നടത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കിയാലേ സമരം നിര്‍ത്തു എന്നാണ് സമരക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.

സുപ്രീംകോടതി വിധി അടുത്തയാഴ്ച വരുംവരെ ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടത്തുന്നതെന്നാണു ജനങ്ങളുടെ വാദം. നിയമനിര്‍മ്മാണം നടത്തി ജല്ലിക്കട്ട് നിലനിര്‍ത്തുകയല്ലാതെ മറ്റൊന്നും ഇക്കാര്യത്തില്‍ പോംവഴിയില്ലെന്നും ജനങ്ങള്‍ വ്യക്തമാക്കുന്നു.

Read More >>