സിപിഐഎം കേരളത്തിലെ ഐഎസ് ആണെന്നു പികെ കൃഷ്ണദാസ്

ക​ണ്ണൂ​രി​ൽ കേ​ന്ദ്ര സേ​ന​യെ സു​ര​ക്ഷ​യ്ക്കാ​യി കൊ​ണ്ടു​വ​രേ​ണ്ട സാ​ഹ​ച​ര്യ​മെ​ത്തി​യി​രി​ക്കു​ക​യാ​ണെന്നും 1957ന് ​സ​മാ​ന​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും പികെ കൃഷ്ണദാസ് റഞ്ഞു.

സിപിഐഎം കേരളത്തിലെ ഐഎസ് ആണെന്നു പികെ കൃഷ്ണദാസ്

ഭീകര സംഘടനയായ ഐ​എ​സി​ന്‍റെ കേ​ര​ള പ​തി​പ്പാ​യി സി​പി​ഐഎം മാ​റി​യെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​കെ.​കൃ​ഷ്ണ​ദാ​സ്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സി​പി​എം സ്ത്രീ​യെ ചു​ട്ടു​കൊ​ന്ന സം​ഭ​വം വ​രെ പാ​ല​ക്കാ​ട്ടു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കവേയാണ് പികെ കൃഷ്ണദാസ് സിപിഐഎമ്മിനെതിരെ രംഗത്തെത്തിയത്. അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം സി​പിഐ​എം ഏ​ക​പ​ക്ഷീ​യ​മാ​യി അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ൾ ചെ​യ്തു. ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പല്ലാം ലംഘിക്കപ്പെട്ടു. ക​ണ്ണൂ​രി​ൽ ഇപ്പോഴും അ‌ക്രമപരമ്പരകൾ നടക്കുകയാണ്- കൃഷ്ണദാസ് പറഞ്ഞു.

സി​പിഐ​എം സംസ്ഥാന വ്യാപകമായി ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്നും അ‌ദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്റെ നിസഹായത കൊണ്ടാണോ നിലപാട് വ്യക്തമാക്കാത്തതെന്നും അ‌ദ്ദേഹം ചോദിച്ചു. സാംസ്കാരിക നായകൻമാരും മൗവൃതത്തിലാണ്. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മാ​ണു നി​ൽ​ക്കു​ന്ന​തെന്നും കൃഷ്ണദാസ് ആരോപിച്ചു.

Read More >>