ആര്‍എസ്എസിനും ബിജെപിക്കും ഇടയില്‍ വിവേകത്തോടെ ചിന്തിക്കുന്നവരുമുണ്ട്; അതിനു തെളിവാണ് സികെ പദ്മനാഭനെന്നു പിണറായി

ആര്‍എസ്എസ് സംസ്ഥാനത്ത് പ്രകോപനം സൃഷ്ടിക്കുന്നുണ്ടെന്നു പറഞ്ഞ പിണറായി വിജയൻ ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടു പോകണമെന്നു പറയാന്‍ ആര്‍എസ്എസിനു ആരാണ് അധികാരം നല്‍കിയതെന്നും ചോദിച്ചു.

ആര്‍എസ്എസിനും ബിജെപിക്കും ഇടയില്‍ വിവേകത്തോടെ ചിന്തിക്കുന്നവരുമുണ്ട്; അതിനു തെളിവാണ് സികെ പദ്മനാഭനെന്നു പിണറായി

സംസ്ഥാനത്തു മുന്‍പെങ്ങുമില്ലാത്ത വിധം പ്രകോപനം സൃഷ്ടിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കും ഇടയില്‍ വിവേകത്തോടെ ചിന്തിക്കുന്നവരുമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുദാഹരണമാണു മുന്‍ സംസ്ഥാന പ്രസിഡന്റ്് സികെ പദ്മനാഭനെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്. ആര്‍എസ്എസ് സംസ്ഥാനത്ത് പ്രകോപനം സൃഷ്ടിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടു പോകണമെന്നു പറയാന്‍ ആര്‍എസ്എസിനു ആരാണ് അധികാരം നല്‍കിയതെന്നും ചോദിച്ചു.