കേന്ദ്ര ഇന്റലിജന്‍സ് കസ്റ്റഡിയിലായിരുന്ന കെ എന്‍ രാമചന്ദ്രനെ വിട്ടയച്ചു

കൊല്‍ക്കത്തയില്‍ വച്ചാണ് കെ എന്‍ രാമചന്ദ്രനെ ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്തത്.

കേന്ദ്ര ഇന്റലിജന്‍സ് കസ്റ്റഡിയിലായിരുന്ന  കെ എന്‍ രാമചന്ദ്രനെ വിട്ടയച്ചു

കേന്ദ്ര ഇന്റലിജന്‍സ് കസ്റ്റഡിയിലായിരുന്ന സിപിഐഎം റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ പശ്ചിമബംഗാള്‍ അതിര്‍ത്തി കടത്തിവിട്ടു. നിലവില്‍ ഇദ്ദേഹത്തെ പശ്ചിമബംഗാളില്‍ നിര്‍ത്താന്‍ കഴിയില്ല എന്ന ഭരണകൂടനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടി.

ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനാണ് രാമചന്ദ്രന്‍ പശ്ചിമബംഗാളില്‍ എത്തിയത്.

കെ എന്‍ രാമചന്ദ്രനെ കാണാനില്ല എന്നുകാട്ടി സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നോട്ടീസ് പുറത്തിറക്കിയിരുന്നു.

തുടര്‍ന്നാണ് കേന്ദ്ര ഇന്റലിജന്‍സ് കസ്റ്റഡിയിലാണ് രാമചന്ദ്രന്‍ ഉള്ളതെന്നും ഇദ്ദേഹത്തെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടത്തിവിടുകയാണ് എന്ന വാര്‍ത്തകള്‍ വന്നത്

Read More >>