സ്‌കൂൾ കലോത്സവം: സ്വർണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

മുൻവർഷങ്ങളിലും കോഴിക്കോടും പാലക്കാടും തമ്മിലാണ് കലാശപ്പോരാട്ടം നടന്നിട്ടുള്ളത്. 2007 മുതൽ സ്വർണക്കപ്പ് കയ്യടക്കി വച്ചിരിക്കുന്ന കോഴിക്കോടിന് പാലക്കാട് നിരന്തരഭീഷണി ഉയർത്തിയിരുന്നു. 2015ൽ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പാലക്കാടുമായി കോഴിക്കോട് കപ്പ് പങ്കുവെക്കുകയായിരുന്നു.

സ്‌കൂൾ കലോത്സവം: സ്വർണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

സംസ്ഥാന സ്‌കൂൾ കലോത്സവം അവസാനിക്കാൻ 36 ഇനങ്ങൾ ബാക്കി നിൽക്കെ സ്വർണക്കപ്പിനായുള്ള പോരാട്ടം കനക്കുന്നു. 796 പോയിന്റുമായി പാലക്കാടും തൊട്ടു പിറകെ 790 പോയിന്റുമായി കോഴിക്കോടുമാണ് മുന്നിട്ടു നിൽക്കുന്നത്.

മുൻവർഷങ്ങളിലും കോഴിക്കോടും പാലക്കാടും തമ്മിലാണ് കലാശപ്പോരാട്ടം നടന്നിട്ടുള്ളത്. 2007 മുതൽ സ്വർണക്കപ്പ് കയ്യടക്കിവച്ചിരിക്കുന്ന കോഴിക്കോടിന് പാലക്കാട് നിരന്തരഭീഷണി ഉയർത്തിയിരുന്നു. 2015ൽ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പാലക്കാടുമായി കോഴിക്കോട് കപ്പ് പങ്കുവെക്കുകയായിരുന്നു.
ഹൈസ്‌കൂൾ വിഭാഗം കേരളനടനം, സംഘനൃത്തം തുടങ്ങി പ്രധാന മത്സരയിനങ്ങൾക്കൂടി നടക്കാനിരിക്കെ സ്വർണക്കപ്പ് ആർക്ക് സ്വന്തമാകും എന്നത് പ്രവചനാതീതമായിരിക്കുകയാണ്.