തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ്‌ ഉടമകള്‍

ജനുവരി 9 മുതല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്ടിന് ബാങ്കുകള്‍ 1% തുക ലെവിയായി പിടിക്കും എന്നായിരുന്നു പമ്പുടമകള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച അറിയിപ്പ്. നിലവില്‍ തങ്ങള്‍ ബാങ്കുകളുമായി ധാരണയിലായിരിക്കുന്ന കരാറിന് എതിരാണ് ഈ നീക്കം എന്ന് പമ്പുടമകളുടെ അസോസിയേഷന്‍ പറയുന്നു.

തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ്‌ ഉടമകള്‍

തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ്‌ ഉടമകള്‍. ഓരോ ഇടപാടിലും 1% ലെവി അടയ്ക്കണം എന്നുള്ള ബാങ്കുകളുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല എന്ന തീരുമാനത്തിലെത്തിയതെന്നും പമ്പുടമകള്‍ അറിയിക്കുന്നു.

ജനുവരി 9 മുതല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്ടിന് ബാങ്കുകള്‍ 1% തുക ലെവിയായി പിടിക്കും എന്നായിരുന്നു പമ്പുടമകള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച അറിയിപ്പ്. നിലവില്‍ തങ്ങള്‍ ബാങ്കുകളുമായി ധാരണയിലായിരിക്കുന്ന കരാറിന് എതിരാണ് ഈ നീക്കം എന്ന് പമ്പുടമകളുടെ അസോസിയേഷന്‍ പറയുന്നു.

ഇത് ബാങ്കുകളുടെ ഏകാധിപത്യനീക്കമാണ്. പമ്പുടമകള്‍ ഇടനിലക്കാര്‍ മാത്രമാണ്. ചെറുതും വലുതുമായ തുകയുടെ 1% ശതമാനം പിടിച്ചെടുക്കുന്നത് വഴി കനത്ത നഷ്ടമാണ് പമ്പുടമകള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്.

മാത്രമല്ല ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകളുടെ തുക ബാങ്കില്‍ നിന്നും ലഭിക്കാനും ഏറെ കാലതാമസം ഉണ്ടാകുന്നു. ഇത്തരം ഇടപാടുകള്‍ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍ക്കെങ്ങനെ കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുവാന്‍ കഴിയും എന്ന് ഇവര്‍ ചോദിക്കുന്നു. ക്യാഷ് ലെസ് ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്ന് സര്‍ക്കാര്‍ നിലപാടുണ്ടായിട്ടും ബാങ്കുകളുടെ ഇത്തരത്തിലുള്ള കൊള്ള അനുവദിക്കാന്‍ കഴിയില്ല.

ഇതിനിടെ വാര്‍ത്ത പുറത്തു വന്നതോടെ കാര്‍ഡ് ഉപയോഗിച്ചു പെട്രോള്‍/ ഡീസലടിക്കാന്‍ പമ്പുകളില്‍ തിരക്കും അനുഭവപ്പെട്ടു തുടങ്ങി. പെട്രോള്‍ പമ്പുകള്‍ ഇത്തരത്തിലുള്ള നിലപാട് തുടര്‍ന്നാല്‍ അത് പൊതുജനത്തിന് ലഭിക്കുന്ന മറ്റൊരു പ്രഹരമായിരിക്കും.

Read More >>