പെട്രോൾ ഡീസൽ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും ഇന്ന് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.

പെട്രോൾ ഡീസൽ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

പുതുവർഷ സമ്മാനമായി രാജ്യത്ത് പെട്രോൾ ഡീസൽ വില കുത്തനെ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 1.29 രൂപയും ഡീസലിന് ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ വില നിലവിൽ വരും.

സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും ഇന്ന് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. പാചകവാതകം സിലിണ്ടര്‍ ഒന്നന് രണ്ട് രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വര്‍ധിപ്പിച്ചിരുന്നതിനു പിന്നാലെയാണ് എണ്ണകമ്പനികളുടെ നടപടി.

Read More >>