ജവാന്‍ പറഞ്ഞതു സത്യം: പട്ടാളക്കാരുടെ റേഷന്‍ ബിഎസ്എഫ് തലവന്മാര്‍ മറിച്ചു വില്‍ക്കുന്നതിനു നാട്ടുകാരുടെ സാക്ഷ്യം

സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് പട്ടാളക്കാര്‍ക്കു ലഭിക്കുന്ന ഗുണമേന്മയില്ലാത്ത ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സേനാംഗങ്ങള്‍ നേരിടുന്ന ചൂഷണം വ്യക്തമാക്കുന്ന സംഭവത്തിനു പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്നും സൈനികന്‍ കുറ്റപ്പെടുത്തിയിരുന്നു. അതിര്‍ത്തിരക്ഷാ സേനയില്‍ വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞ ജവാനെ 'മദ്യപനും സ്ഥിരം കുറ്റവാളി'യുമായാണ് ബിഎസ്എഫ് ചിത്രീകരിച്ചത്. ബിഎസ്എഫിന്റെ വാദങ്ങളെ തള്ളുന്ന വെളിപ്പെടുത്തലാണ് നാട്ടുകാരുടേത്.

ജവാന്‍ പറഞ്ഞതു സത്യം: പട്ടാളക്കാരുടെ റേഷന്‍ ബിഎസ്എഫ് തലവന്മാര്‍ മറിച്ചു വില്‍ക്കുന്നതിനു നാട്ടുകാരുടെ സാക്ഷ്യംഅതിര്‍ത്തി സുരക്ഷാസേനയ്ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുന്നുവെന്ന ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തല്‍ ശരിവെച്ചു പ്രദേശവാസികള്‍. സേനയില്‍ നിന്നു പരിപ്പും പച്ചക്കറിയുമടക്കമുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഫര്‍ണിച്ചറും വരെ തങ്ങള്‍ വാങ്ങാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിപണി വിലയുടെ പകുതി മാത്രമാണ് ഇതിന് ഈടാക്കുന്നതെന്നും സൈനിക ക്യാംപുകള്‍ക്ക് സമീപം താമസിക്കുന്നര്‍ വ്യക്തമാക്കുന്നു.


ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ഹുമാമ ബിഎസ്എഫ് ആസ്ഥാനത്തിനു ചുറ്റുമുട്ട കച്ചവടക്കാര്‍ക്കാണ് പെട്രോളും ഡീസലും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്നത്. ഗ്രാമീണര്‍ക്കും ഏജന്റുമാര്‍ക്കും ഇവ കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്നുണ്ടെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിഎസ്എഫ് ജവാനും പറഞ്ഞു.

സൈനിക ഓഫീസുകളിലേക്കുള്ള ഫര്‍ണ്ണിച്ചര്‍ വാങ്ങുന്നതിന് നല്‍കുന്ന ടെണ്ടറുകൾക്ക് വാങ്ങാൻ ചുമതലയുള്ള ഓഫീസര്‍മാര്‍ കമ്മീഷന്‍ കൈപ്പറ്റുന്നുണ്ടെന്ന് ഫര്‍ണിച്ചര്‍ ഡീലര്‍ വ്യക്തമാക്കുന്നു. ഫര്‍ണിച്ചറിന്റെ ഗുണമേന്മ ഇവര്‍ പരിശോധിക്കാറിലെന്നും ബിഎസ്എഫില്‍ ഇ-ടെണ്ടറിംഗ് നിലവില്ലെന്നും ഡീലര്‍ പറയുന്നു. ആവശ്യമുള്ളതിലും കൂടുതല്‍ തുകയ്ക്കാണ് പല ടെണ്ടറുകളും നല്‍കുന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നു.

ബിഎസ്എഫില്‍ മാത്രമല്ല, സിആര്‍പിഎഫിലും ഫര്‍ണിച്ചര്‍ ഇടപാടില്‍ യാതൊരു മാനദണ്ഡവുമില്ലെന്നും ആരോപണമുണ്ട്. സേനയിലെ വിശിഷ്ടരായ ജവാന്‍മാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും അവര്‍ക്കു വേണ്ടി വാങ്ങുന്ന സാധനങ്ങളുടെ ഗുണമേന്മയ്ക്ക് മുന്‍ഗണന നല്‍കുമെന്നും സിആര്‍പിഎഫ് ഐജി രവിദീപ് സിംഗ് സാഹി പറയുന്നു.

മോശം കാലാവസ്ഥയിലും വേണ്ടത്ര സൗകര്യവും സജ്ജീകരണങ്ങളുമില്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്നും ആവശ്യത്തിനു പരിഗണനയോ നല്ല ഭക്ഷണമോ സേനാംഗങ്ങള്‍ക്കു ലഭിക്കാറില്ലെന്നുമാണ് തേജ് യാദവ് പോസ്റ്റില്‍ വ്യക്തമാക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തങ്ങളെ പരിഗണിക്കാത്തത്. തങ്ങള്‍ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും സൈനികര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചന്തയില്‍ വിറ്റു കാശാക്കുകയാണെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി അന്വേഷിക്കണമെന്നും രണ്ടു മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൈനികന്‍ പറയുന്നുണ്ട്.

എന്നാല്‍ അനുവാദമില്ലാതെ എപ്പോഴും അവധിയെടുക്കുന്ന ആളാണ് തേജ് യാദവെന്നും സ്ഥിരം മദ്യപനും മുതിര്‍ന്ന ഉദ്യോഗസ്ഥരോടു മോശമായി പെരുമാറുന്ന ആളുമാണ്. അതുകൊണ്ടുതന്നെ സൈനിക ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥനു കീഴില്‍തന്നെ ഏറെക്കാലം പണിയെടുക്കേണ്ടിവന്നെന്നുമായിരുന്നു ബിഎസ്എഫിന്റെ പ്രതികരണം. തേജ്പാല്‍ യാദവിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ബിഎസ്എഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജവാന്റെ വീഡിയോ പോസ്റ്റുകൾ കാണാം:


Read More >>