നെഹ്രു കോളേജ്: പെണ്‍ഹോസ്റ്റലിലെ വാതിലില്‍ 'പപ്പട' വലിപ്പത്തില്‍ ദ്വാരം; ജനലിന് പുറത്ത് ലിംഗപ്രദര്‍ശനം

നെഹ്റുകോളേജുകളിലെ പെണ്‍കുട്ടികളുടെ മുറികള്‍ക്കെല്ലാം ദ്വാരം 'ഫിറ്റ്' ചെയ്ത വാതിലുകളാണ്. ജനാല തുറന്നാല്‍ ലിംഗ പ്രദര്‍ശനം നടത്തുന്നയാള്‍. തലമറച്ച് ലിംഗപ്രദര്‍ശനം നടത്തുന്ന 'ഷോമാനെ' കുറിച്ചു പരാതിപ്പെട്ടപ്പോള്‍, നീയൊക്കെ വിളിച്ചു വരുത്തിയതായിരിക്കും എന്നായിരുന്നു അധികൃതരുടെ മറുപടി- സ്വാശ്രയത്തിന്റെ മറവിലെ കൂടുതല്‍ പീഡനങ്ങള്‍ പുറത്തു വരുന്നു

നെഹ്രു കോളേജ്: പെണ്‍ഹോസ്റ്റലിലെ വാതിലില്‍

കൊച്ചി: പാമ്പാടി നെഹ്രു കോളേജിലെ വനിത ഹോസ്റ്റലിന്റെ വാതിലുകളുടെ മധ്യഭാഗത്തായി പപ്പടത്തിന്റെ വലുപ്പത്തിലുള്ള ദ്വാരങ്ങളുണ്ട്. വസ്ത്രം മാറുന്നതിനുള്ള സ്വകാര്യത പോലും നഹ്‌റു കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവദിക്കുന്നില്ല. ഈ ദ്വാരം തുണി വെച്ചു അടയ്ക്കാറുണ്ട് ചില പെണ്‍കുട്ടികള്‍. ദ്വാരം അടയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാര്‍ഡന്‍ ചീത്തപറയുകയും ഫൈന്‍ ഇടുകയും ചെയ്യും. കോളേജിന് ആവശ്യത്തിലധികം സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ആരെയും കിട്ടാറില്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
ഹോസ്റ്റലിന്റെ പിന്‍ഭാഗത്തു നിന്നു നഗ്നത പ്രദര്‍ശനം നടത്തുന്നയാളാണ് പെണ്‍കുട്ടികളുടെ സ്ഥിരം പേടിസ്വപനം. മുഖം തോര്‍ത്തുകൊണ്ടു മറച്ചു, പരിപൂര്‍ണ നഗ്നനായി ഒരു മനുഷ്യന്‍ ഹോസ്റ്റലിന്റെ പിന്‍ഭാഗത്തെ പച്ചിലക്കാടില്‍ നില്‍ക്കുമെന്നു പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പ്രത്യേക ശബ്ദം ഇയാള്‍ പുറപ്പെടുവിക്കുമത്രെ. ഇക്കാര്യങ്ങല്‍ കാണിച്ചു പലതവണ കോളേജ് അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും അവര്‍ അവഗണിക്കുകയാണ് ചെയ്തത്. പലപ്പോഴും അശ്ലീലം നിറഞ്ഞ മറുചോദ്യത്തോടെയാകും മാനേജ്‌മെന്റ് പ്രതികരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.കൂടുതല്‍ തവണ പരാതി പറയുന്നവര്‍ മോശക്കാരാകും. നിങ്ങള്‍ വിളിച്ചുകൊണ്ടുവന്ന ആളായിരിക്കുമെന്നാണ് മാനേജ്‌മെന്റ് പറുന്നത്. ശാരീരകവും മാനസികവുമായ പീഡനം അനുഭവിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്നു വിദ്യാര്‍ത്ഥിനി നാരദാ ന്യൂസിനോടു പറഞ്ഞു.