രാജി വയ്ക്കാന്‍ തയ്യാറെന്ന് പോള്‍ ആന്റണി; സര്‍ക്കാര്‍ നടപടിയെ മുന്‍കൂട്ടി കണ്ടുള്ള തീരുമാനം എന്നു സൂചന

ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നു പ്രതികരിച്ച പോള്‍ ആന്റണിയുടെ ഈ നീക്കം സര്‍ക്കാര്‍ നടപടിയെ മുന്‍കൂട്ടി കണ്ടുള്ളതാണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജി വയ്ക്കാന്‍ തയ്യാറെന്ന് പോള്‍ ആന്റണി; സര്‍ക്കാര്‍ നടപടിയെ മുന്‍കൂട്ടി കണ്ടുള്ള തീരുമാനം എന്നു സൂചന

വ്യവസായ സെക്രട്ടറി സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള സന്നദ്ധത അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സര്‍ക്കാരിനു കത്ത് നല്‍കി. വ്യവസായ മന്ത്രി എസി മൊയ്തീനാണ് ഇന്നലെ വൈകിട്ടു പോള്‍ ആന്റണി കത്തു നല്‍കിയത്.

നിയമാനുസൃതമല്ലാത്ത ഉന്നത സ്ഥാനങ്ങളിലേക്കു ബന്ധുക്കളെ നിയമിച്ച കേസില്‍  മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഒന്നാം പ്രതിയും സുധീര്‍ രണ്ടാം പ്രതിയും വ്യവസായ സെക്രട്ടറി ആന്റണി പോള്‍ മൂന്നാം പ്രതിയുമായി വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചത്.


മന്ത്രി ഈ കത്ത് ചീഫ് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതു സര്‍ക്കാരാണ് എന്നു ചീഫ് സെക്രട്ടറി പ്രതികരിച്ചു.

ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടതു മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നു പ്രതികരിച്ച പോള്‍ ആന്റണിയുടെ ഈ നീക്കം സര്‍ക്കാര്‍ നടപടിയെ മുന്‍കൂട്ടി കണ്ടുള്ളതാണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണു പോള്‍ ആന്റണി. പോള്‍ ആന്റണിയെ വിജിലന്‍സ് മനഃപൂര്‍വം കേസില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടയവധിക്കു തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രി കര്‍ക്കശ നിലപാട് എടുത്തതോടെ പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, പോള്‍ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്നു വ്യവസായ മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണ്. ആരോപണങ്ങള്‍ക്കു വിധേയനാവാത്ത ഉദ്യോഗസ്ഥനാണു അദ്ദേഹമെന്നും വിജിലന്‍സ് കേസില്‍ പ്രതിയായി എന്ന കാരണത്താല്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read More >>