രേഖകളുണ്ടായിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്; പാറ്റൂര്‍ കേസില്‍ വിജിലന്‍സിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം

കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കമുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ വിജിലന്‍സ് ഇന്നാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.

രേഖകളുണ്ടായിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്; പാറ്റൂര്‍ കേസില്‍ വിജിലന്‍സിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം. രേഖകള്‍ ലഭിച്ചിട്ടും കൈയേറ്റത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചു. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കമുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ വിജിലന്‍സ് ഇന്നാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. എന്നാല്‍ കേസില്‍ ദ്രുതപരിശോധന നടക്കുകയാണെന്നും ഫയലുകള്‍ ലോകായുക്തയുടെ പക്കലായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും വിജിലന്‍സ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വിഎസിന്റെ അഭിഭാഷകനു കോടതി നിര്‍ദേശം നല്‍കി.

തുടര്‍ന്ന് കേസില്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം അംഗീകരിച്ച കോടതി ഇത് പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചു. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ക്കു ഫ്‌ളാറ്റ് നിര്‍മിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും ഉള്‍പ്പെടെയുള്ളവര്‍ കൂട്ടുനിന്നെന്നാണു പരാതി.