പട്ടാഴി ആറാട്ടുപുഴ പാലത്തില്‍ വിള്ളല്‍; വിണ്ടുകീറിയത് എട്ടുവര്‍ഷം മാത്രം പഴക്കമുള്ള പാലം

മൈലം- പട്ടാഴി- ഏനാത്ത് റോഡില്‍ കല്ലടയാറിനു കുറുകെ നിര്‍മിച്ച പ്രധാന പാലമാണ് ആറാട്ടുപുഴ പാലം. എട്ടു വര്‍ഷത്തെ പഴക്കം മാത്രമാണ് ഈ പാലത്തിനുള്ളത്. 2010 മാര്‍ച്ച് 25 നായിരുന്നു പാലം ഗതാഗതത്തിനായി തുറന്നുനല്‍കിയത്.

പട്ടാഴി ആറാട്ടുപുഴ പാലത്തില്‍ വിള്ളല്‍; വിണ്ടുകീറിയത് എട്ടുവര്‍ഷം മാത്രം പഴക്കമുള്ള പാലം

ഏനാത്ത് പാലം തകര്‍ന്നതോടെ സമാന്തര പാതയായി ഉപയോഗിക്കുന്ന പത്തനാപുരം പട്ടാഴി ആറാട്ടുപുഴ പാലത്തില്‍ വിള്ളല്‍. പട്ടാഴി ഭാഗത്തുനിന്നും എത്തുമ്പോള്‍ രണ്ടാമത്തെ തുണിനു മുകളിലുള്ള കോണ്‍ക്രീറ്റാണ് വിണ്ടുകീറിയത്. കോണ്‍ക്രീറ്റുകള്‍ തമ്മില്‍ ചേരുന്ന ഭാഗമാണ് അടര്‍ന്നുമാറിയ നിലയില്‍ കണ്ടത്.

മൈലം- പട്ടാഴി- ഏനാത്ത് റോഡില്‍ കല്ലടയാറിനു കുറുകെ നിര്‍മിച്ച പ്രധാന പാലമാണ് ആറാട്ടുപുഴ പാലം. എട്ടു വര്‍ഷത്തെ പഴക്കം മാത്രമാണ് ഈ പാലത്തിനുള്ളത്. 2010 മാര്‍ച്ച് 25 നായിരുന്നു പാലം ഗതാഗതത്തിനായി തുറന്നുനല്‍കിയത്.

പാലത്തിനു മുകളില്‍ ടാറിങ്ങും നടത്തിയിട്ടില്ല. ഏനാത്ത് പാലം തകരുകയും ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പിഡബ്ല്യുഡി ഡിവിഷന്‍ എക്‌സികൂട്ടീവ് എഞ്ചിനീയര്‍ പാലം സന്ദര്‍ശിച്ചു.

Read More >>