എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്റെ പെട്ടി പൊട്ടിച്ചു സാധനങ്ങള്‍ മോഷ്ടിച്ചു
| Updated On: 2017-01-12T15:40:32+05:30 | Location :
സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത റഷീദ് മുക്കം എന്ന യാത്രക്കാരന്റെ പെട്ടിയാണ് പൊട്ടിച്ച് സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്.
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തയാളുടെ പെട്ടി പൊട്ടിച്ച് സാധനങ്ങള്‍ മോഷ്ടിച്ചു. കഴിഞ്ഞ ദിവസം സൗദിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കോഴിക്കോടേയ്ക്ക് യാത്ര ചെയ്ത റഷീദ് മുക്കം എന്ന യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ട് കാലിയായ പെട്ടി ചൂണ്ടിക്കാട്ടി റഷീദ് തന്നെ കാര്യങ്ങള്‍ വിവരിക്കുന്ന വീഡിയോ ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.
മുംബൈയില്‍ നിന്ന് താന്‍ പരിശോധിക്കുമ്പോള്‍ പെട്ടി പൊട്ടിയിരുന്നില്ലെന്നും അതിന് ശേഷമാണ് സംഭവമുണ്ടായതെന്നും റഷീദ് പറയുന്നു. ഇത്തരം സംഭവങ്ങളുണ്ടായാലും പരാതി കേള്‍ക്കാന്‍ പോലും ഉദ്യോഗസ്ഥരില്ലെന്നും റഷീദ് പറയുന്നു. കൊച്ചുകടവന് ഷാജി എന്നയാള്‍ ഫെയ്സ്ബുക്കിലിട്ട വീഡിയോയ്ക്ക് താഴെ എയര്‍ ഇന്ത്യയുടെ ഉദാസീനതയ്ക്കെതിരേ നിരവധിപ്പേരാണ് കമന്റുകളിട്ടിട്ടുള്ളത്.