ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടറിയേറ്റിനു ചുറ്റിലും വാവിട്ടുകരഞ്ഞുകൊണ്ടോടിയ ആളാണ് അദ്ദേഹം: അലന്‍സിയറിനു പിന്തുണയുമായി പാര്‍വ്വതി

അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് . ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ്- പാര്‍വ്വതി പറയുന്നു.

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടറിയേറ്റിനു ചുറ്റിലും വാവിട്ടുകരഞ്ഞുകൊണ്ടോടിയ ആളാണ് അദ്ദേഹം: അലന്‍സിയറിനു പിന്തുണയുമായി പാര്‍വ്വതി

സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിക്തെിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ക്കു പിന്തുണയുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. കമലിന്റെ അടുത്ത സിനിമയില്‍ ചാന്‍സ് കിട്ടുമെന്നു പ്രതീക്ഷയോടെയാണ് അലന്‍സിയര്‍ പ്രതിഷേധം നടത്തിയതെന്ന ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പാര്‍വ്വതി രംഗത്തെത്തിയത്.

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയറെന്നും നാടകക്കാരന്‍ ആയതുകൊണ്ടാണ് അന്ന് അത് ആരും ചര്‍ച്ച ചെയ്യാത്തതതെന്നും പാര്‍വ്വതി പറഞ്ഞു. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാക്കുവാന്‍ കഴിയില്ലെന്നും പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.

അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് . ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ്- പാര്‍വ്വതി പറയുന്നു.

ലാല്‍ജോസ്, ആഷിഖ് അബു, ടോവീനോ തോമസ്, അനൂപ് മേനോന്‍ തുടങ്ങിയവരും കമലിനു പിന്തുണപ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു. രാജ്യസ്നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ, ഞാന്‍ ജനിച്ച ഇന്ത്യ, ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് അലന്‍സിയര്‍ ലെ ലോപ്പസ്, അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട്- അലന്‍സിയര്‍ക്കു തന്റെ പിന്തുണ അറിയിച്ചു ടൊവിനോ തന്റെ ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്.

Read More >>