നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ ആര്‍ബിഐ ഗവര്‍ണറിനോട് പാര്‍ലമെന്ടറി കമ്മിറ്റി

പണത്തിന്‍റെ ലഭ്യതയില്ലായ്മയും പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഉന്നയിച്ചു പല രാഷ്ട്രീയ നേതാക്കന്മാരും ആര്‍ബിഐ ചെയര്‍മാന്‍ മറുപടി നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ ആര്‍ബിഐ ഗവര്‍ണറിനോട് പാര്‍ലമെന്ടറി കമ്മിറ്റി

നോട്ട് നിരോധന നടപടിയുമായി ബന്ധപ്പെട്ടു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിനോട് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിരിക്കുകയാണ് പാര്‍ലമെന്ടറി കമ്മിറ്റി. ജനുവരി ഇരുപതിനകം മറുപടി ലഭ്യമാക്കണം എന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കണം എന്നുള്ള ശുപാര്‍ശയില്‍ എത്താനുള്ള സാഹചര്യം, നോട്ട് നിരോധനമുണ്ടാക്കിയ അനന്തരഫലം എന്നിവയും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പാര്‍ലമെന്ടറി കമ്മിറ്റി ചെയര്‍മാന്‍ കെ.വി.തോമസ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.


പണത്തിന്‍റെ ദൌര്‍ലഭ്യതയും പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഉന്നയിച്ചു പല രാഷ്ട്രീയ നേതാക്കന്മാരും ആര്‍ബിഐ ചെയര്‍മാന്‍ മറുപടി നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

നിയമപരമായി തിരിച്ചെത്തിയ പണം, കള്ളപ്പണത്തിന്റെ കണക്ക് പുതിയ കറന്‍സിയ്ക്കു ചെലവായ തുക തുടങ്ങിയവയുടെ വിശദാംശങ്ങളും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട് ക്യാഷ് ലെസ് ഇടപാടുകള്‍ക്ക് രാജ്യം എത്രമാത്രം സജ്ജമായിട്ടുണ്ട് എന്നും മറുപടി നല്‍കണം.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പൂര്‍വ്വസ്ഥിതിയില്‍ എത്താന്‍ പ്രധാനമന്ത്രി അമ്പതു ദിവസത്തെ സാവകാശമാണ് പറഞ്ഞിരുന്നത്. അതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ ആര്‍ബിഐ ഗവര്‍ണറിനോട് ആവശ്യപ്പെട്ടത് എന്നും കെ.വി.തോമസ്‌ പറഞ്ഞു.

ഉര്‍ജ്ജിത് പട്ടേലിനോട് മാത്രമല്ല റവന്യൂ സെക്രട്ടറി അടക്കം ധനകാര്യവകുപ്പിലെ മുതിര്‍ന്ന ജീവനക്കാരോടും പാര്‍ലമെന്ടറി കമ്മിറ്റി വസ്തുതകള്‍ അന്വേഷിക്കും എന്നും തോമസ്‌ അറിയിച്ചു.

Read More >>