ജിഷ്ണുവിന്റെ മൃതദേഹത്തിലെ കൂടുതല്‍ മുറിവുകളുടെ ചിത്രങ്ങള്‍ പുറത്ത്

ഈ പരുക്കുകളെപ്പറ്റി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നില്ല. മുഖത്ത് മൂന്നു മുറിവുകള്‍,കീഴ്ച്ചുണ്ടിലും മേല്‍ചുണ്ടിലും രണ്ടു മുറിവുകള്‍, മൂക്കിന്റെ പാലത്തില്‍ ഒരു മുറിവ് എന്നിങ്ങനെയായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന മുറിവുകള്‍. ഈ മുറിവുകള്‍ മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ജിഷ്ണുവിന്റെ മൃതദേഹത്തിലെ കൂടുതല്‍ മുറിവുകളുടെ ചിത്രങ്ങള്‍ പുറത്ത്

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിജിഷ്ണു പ്രണോയിയുടെ ദേഹത്തു കൂടുതല്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുളള ചിത്രങ്ങള്‍ പുറത്ത്. ജിഷ്ണുവിന്റെ അരക്കെട്ടിലും കാലിന്റെ മസിലിലും കൈയിലും പരിക്കു പറ്റിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.എന്നാല്‍ ഈ പരുക്കുകളെപ്പറ്റി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നില്ല. മുഖത്ത് മൂന്നു മുറിവുകള്‍,കീഴ്ച്ചുണ്ടിലും മേല്‍ചുണ്ടിലും രണ്ടു മുറിവുകള്‍, മൂക്കിന്റെ പാലത്തില്‍ ഒരു മുറിവ് എന്നിങ്ങനെയായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന മുറിവുകള്‍. ഈ മുറിവുകള്‍ മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


മാത്രമല്ല മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോഴും ഈ മുറുവുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. മരണശേഷം രക്തം ഒലിച്ചിറങ്ങിയതാണെന്നാണ് ഇതിനെപ്പറ്റി ഡോക്ടര്‍ അന്നു പൊലീസിനോടു പറഞ്ഞത്. ജിഷ്ണുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരുന്നത്.

ഇക്കാര്യത്തില്‍ ദുരൂഹതയുള്ളതായി വ്യക്തമാക്കി ജിഷ്ണുവിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ മുഖത്തുണ്ടായിരുന്ന പരിക്കിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടിയില്‍ ദുരൂഹതയുണ്ടെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത് വ്യക്തമാക്കി.

Read More >>