നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; കൊച്ചിയില്‍ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളുടെ ഓഫീസ് കെഎസ്‌യു അടിച്ചു തകര്‍ത്തു

അക്രമം നടക്കുമ്പോള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം ഓഫീസിനുള്ള നടക്കുന്നുണ്ടായിരുന്നു. മുപ്പതോളം കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധ സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ സ്ഥലത്തു പൊലിസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.

നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; കൊച്ചിയില്‍ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളുടെ ഓഫീസ് കെഎസ്‌യു അടിച്ചു തകര്‍ത്തു

പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളുടെ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ അക്രമം. ഓഫീസിന്റെ ജനല്‍ ചില്ലുകളും ബള്‍ബുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തകര്‍ തകര്‍ത്തു. ഓഫീസിന്റെ ഗേറ്റും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്.

അക്രമം നടക്കുമ്പോള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം ഓഫീസിനുള്ള നടക്കുന്നുണ്ടായിരുന്നു. മുപ്പതോളം കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധ സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ സ്ഥലത്തു പൊലിസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.

ഓഫീസിന്റെ ഗേറ്റ് ചവിട്ടിത്തകര്‍ക്കുന്നതിനിടയില്‍ അഴികള്‍ക്കിടയില്‍ കാല്‍ കുരുങ്ങി ഒരു കെഎസ്‌യു പ്രവര്‍ത്തകന് പരിക്കേറ്റു. തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമസംഭവങ്ങളുടെ പേരില്‍ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Read More >>