'ഭീകരവാദവും ഇന്ത്യയുടെ കടന്നാക്രമണവും' സംബന്ധിച്ച ഫയല്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറി

തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭാ നയങ്ങള്‍ക്ക് എതിരാണ് ഇന്ത്യയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ എന്നും ഇവര്‍ പരാതിപ്പെടുന്നു. ആഗോള തലത്തിലും രാജ്യത്തിലും ഭീകരവാദം ചെറുക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് തങ്ങള്‍ എന്ന് സര്‍താജ് അസിസ് എഴുതിയ കത്തില്‍ അവകാശപ്പെടുന്നുണ്ട്.

'ഇന്ത്യയുടെ കടന്നാക്രമണം' സംബന്ധിച്ച രേഖകള്‍ പാകിസ്ഥാന്‍, ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗേറ്റെര്സിന് കൈമാറി. ഇത്തരം ആക്രമണങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാനുള്ള നടപടികള്‍ ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഈ രേഖകള്‍ കൈമാറിയത് എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'ഭീകരവാദവും ഇന്ത്യയുടെ കടന്നാക്രമണവും' സംബന്ധിച്ച രേഖകളാണ് യു.എന്‍ പ്രതിനിധിയായ മലീഹാ ലോധി ഐക്യരാഷ്ട്ര സഭാ സെക്രട്ടറിയ്ക്കു കൈമാറിയത്. പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസിസ് എഴുതിയ കത്തും ഇതിനോടൊപ്പം നകിയിട്ടുണ്ട്. മന്ത്രാലയം വ്യക്തമാക്കുന്നു.

2015ല്‍ കൈമാറിയ രേഖകള്‍ക്കൊപ്പം കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത് എന്ന് പാകിസ്ഥാന്‍ പറയുന്നു. പാകിസ്ഥാനില്‍ ഇന്ത്യ/റോ നടത്തിയ കടന്നുകയറ്റം, ബലൂചിസ്ഥാന്‍, കറാച്ചി എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ എന്നിവയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്

തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭാ നയങ്ങള്‍ക്ക് എതിരാണ് ഇന്ത്യയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ എന്നും ഇവര്‍ പരാതിപ്പെടുന്നു. ആഗോള തലത്തിലും രാജ്യത്തിലും ഭീകരവാദം ചെറുക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് തങ്ങള്‍ എന്ന് സര്‍താജ് അസിസ് എഴുതിയ കത്തില്‍ അവകാശപ്പെടുന്നുണ്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളോട് സൌഹൃദമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഭീഷണിയാകുന്നതെന്തിനെയും തങ്ങള്‍ ശക്തമായി എതിരിടും എന്നും കത്തില്‍ സൂചിപിക്കുന്നു.