ചുവന്ന മുണ്ടുടുത്തതിന് ആർഎസ്എസുകാർ യുവാവിനെ ആക്രമിച്ച സംഭവം; വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഫാസിസ്റ്റ് കടന്നു കയറ്റമെന്ന് പി ജയരാജൻ

എകെജി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ജെഫ്രിനോട് സംഭവത്തെക്കുറിച്ച് പി ജയരാജൻ വിശദമായി ചോദിച്ചറിഞ്ഞു.ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് നേരെയുള്ള ഫാസിറ്റ് കടന്നുകയറ്റമാണിതെന്ന് പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു

ചുവന്ന മുണ്ടുടുത്തതിന് ആർഎസ്എസുകാർ യുവാവിനെ ആക്രമിച്ച സംഭവം; വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഫാസിസ്റ്റ് കടന്നു കയറ്റമെന്ന് പി ജയരാജൻ

കണ്ണൂർ: ചുവന്ന മുണ്ടുടുത്തതിന് ആർഎസ്എസ് സംഘം ആക്രമിച്ച ജെഫ്രിന്‍ ജെറാള്‍ഡിനെ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ ആശുപത്രിയിൽ സന്ദർശിച്ചു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് നേരെയുള്ള ഫാസിറ്റ് കടന്നുകയറ്റമാണിതെന്ന് പി ജയരാജൻ മാദ്ധ്യമങ്ങളോടു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. എകെജി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ജെഫ്രിനോടു സംഭവത്തെക്കുറിച്ച് പി ജയരാജൻ വിശദമായി ചോദിച്ചറിഞ്ഞു.

തെയ്യം കാണാനായി എത്തിയ ജെഫ്രിനും സംഘത്തിനും കാഞ്ഞങ്ങാടു വച്ചാണ് ആക്രമണം ഉണ്ടായത്. മുപ്പതോളം പേർ സംഘം ചേർന്നു നടത്തിയ ആക്രമണത്തിൽ ജെഫ്രിന്റെ നെഞ്ചെല്ല് തകർന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ  തേടിയെങ്കിലും ആർഎസ്എസ് നേതാവ് അവിടെയെത്തി ഭീഷണി മുഴക്കി. പിന്നീട് സുരക്ഷിതത്വം കണക്കിലെടുത്ത് കണ്ണൂരിലേക്കു വന്ന്, എകെജി ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.

Read More >>