ടിപി വധക്കേസ് പ്രതികടളക്കമുള്ളവര്‍ക്ക് പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടതു പോലെയായെന്ന് പി ജയരാജന്‍

ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിക്കാതിരിക്കാന്‍ മുമ്പ് ഇടപെടല്‍ നടത്തിയത് യുഡിഎഫ് സര്‍ക്കാരായിരുന്നെങ്കില്‍ ഇന്നത് വലതുപക്ഷ മാധ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ജയരാജന്‍ ആരോപിക്കുന്നു. അതിനാല്‍ തടവുകാരുടെ അവകാശ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും ഫേസ്ബുക്കിലൂടെ ജയരാജന്‍ ആവശ്യപ്പെടുന്നു.

ടിപി വധക്കേസ് പ്രതികടളക്കമുള്ളവര്‍ക്ക് പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടതു പോലെയായെന്ന് പി ജയരാജന്‍

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പ്രതികളടക്കം വിയ്യൂര്‍ ജയിലിലെ 25 തടവുകാര്‍ക്ക് പരോള്‍ നിഷേധിച്ച സംഭവം എലിയെ പേടിച്ച് ഇല്ലം ചുട്ടതു പോലെയായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 27 പേരുടെ പരോള്‍ അപേക്ഷയില്‍ രണ്ടുപേരുടേതു മാത്രമാണു പരിഗണിച്ചത്. ബാക്കി 25 പേരുടെ അപേക്ഷ തള്ളിയപ്പോള്‍ അതില്‍ നാലുപേര്‍ മാത്രമാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍.

എന്നാല്‍ മറ്റുള്ളവരില്‍ എട്ടു വര്‍ഷത്തിലേറെയായി ഒരു ദിവസം പോലും പരോള്‍ ലഭിക്കാത്ത തടവുകാരുമുണ്ടെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പൊലീസിന്റെ ശുപാര്‍ശ ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളായി ഒരു ദിവസം പോലും പരോള്‍ ലഭിക്കാത്ത തടവുകാരുണ്ട്. അത്തരക്കാരുടെ പരോള്‍ പരിഗണിച്ച് ശുപാര്‍ശ ചെയ്യാനാണ് ജയില്‍ ഉപദേശ സമിതികള്‍ക്കു സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളത്. ഈ ശുപാര്‍ശകളിന്മേല്‍ സര്‍ക്കാരാണു അന്തിമതീരുമാനം എടുക്കേണ്ടതെന്നും ജയരാജന്‍ പറയുന്നു.


ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിക്കാതിരിക്കാന്‍ മുമ്പ് ഇടപെടല്‍ നടത്തിയത് യുഡിഎഫ് സര്‍ക്കാരായിരുന്നെങ്കില്‍ ഇന്നത് വലതുപക്ഷ മാധ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ജയരാജന്‍ ആരോപിക്കുന്നു. അതിനാല്‍ തടവുകാരുടെ അവകാശ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണം. തടവുകാരുടെ നിയമപരമായ അവകാശം പോലും നിഷേധിക്കുന്നതിനെതിരെ മനുഷ്യസ്‌നേഹികളുടെ പ്രതിഷേധമുയരണമെന്നും ഫേസ്ബുക്കിലൂടെ ജയരാജന്‍ ആവശ്യപ്പെടുന്നു.

Read More >>