ജിഷ്ണുവിന്റെ മരണം: മുഖ്യമന്ത്രി ഇടപെടാൻ ഓൺലൈൻ ഹർജി

വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് അടക്കമുള്ളവ തടഞ്ഞുവെക്കുന്ന നടപടികൾ പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു

ജിഷ്ണുവിന്റെ മരണം: മുഖ്യമന്ത്രി ഇടപെടാൻ ഓൺലൈൻ ഹർജി

തൃശ്ശൂർ പാമ്പാടി നെഹ്രു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി  ഇടപെടണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ഹർജി. നിയമവിദ്യാർത്ഥിയായ അർജുൻ ആസാദാണ് കോളജിലെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് change.org ലൂടെ ഹർജിനൽകിയത്.

വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് അടക്കമുള്ളവ തടഞ്ഞുവെക്കുന്ന നടപടികൾ പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിന് ചട്ടങ്ങൾ രൂപീകരിക്കണം. മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സാമ്പത്തിക ചൂഷണം തടയാൻ ചട്ടനിർമ്മാണം വേണം - ഹർജിയിൽ ആവശ്യപ്പെട്ടു.

Read More >>