മാതൃത്വത്തിനു പ്രായമുണ്ടോ?

കിംഗ്‌ കോളേജ് ഓഫ് ലണ്ടനാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.

മാതൃത്വത്തിനു പ്രായമുണ്ടോ?

വിവാഹം കഴിയുന്നതോടെ ഗര്‍ഭധാരണത്തിനു ഉടനടി തയ്യാറല്ല എന്ന് പറയുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ട്. അതിനാനുപാതികമായി ഗര്‍ഭധാരണത്തിന്‍റെ പ്രശ്നങ്ങളും കണ്ടു വരുന്നു. വന്ധ്യതയുടെ നിരക്കും വര്‍ധിച്ചു തന്നെ വരുന്നു. ഇവ എല്ലാം തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതിയ പഠനങ്ങള്‍.

കിംഗ്‌ കോളേജ് ഓഫ് ലണ്ടനാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.

ഗര്‍ഭധാരണത്തിനുള്ള തടസ്സങ്ങള്‍ മാത്രമല്ല ഗര്‍ഭക്കാലത്തെ അസ്വസ്ഥതകളും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവുമെല്ലാം അമ്മയുടെ പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്.

നല്ലൊരു ശതമാനം പെണ്‍കുട്ടികളും തങ്ങളുടെ ആദ്യത്തെ കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ സാവകാശം തേടാറുണ്ട്.

മുപ്പതഞ്ച് വയസ്സിനു ശേഷമാണ് ഇവരില്‍ പലരും മാനസികമായും ശാരീരികമായും ഇതിനു തയ്യാറെടുക്കുന്നത് പോലും. പ്രായം കൂടുന്തോറും ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകളും വര്‍ദ്ധിക്കും.

ഗര്‍ഭിണികള്‍ക്ക് പ്രായം കൂടുമ്പോള്‍ സ്വാഭാവിക പ്രസവത്തിനുള്ള സാധ്യതകള്‍ കുറയുകയും ഇത് സിസേറിയനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പ്രോഗസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ഗര്‍ഭപാത്രത്തിന്റെ ഭിത്തികളെ ബലപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. പ്രസവത്തിനിടെ മൂത്രശങ്കയെ നിയന്ത്രിച്ചു നിര്‍ത്തുന്നതും ഈ ഹോര്‍മോണിന്റെ സാനിധ്യമാണ്

സ്വാഭാവിക പ്രസവത്തിനിടെ ഹോര്‍മോണ്‍ വ്യതിയാനം മൂലം ഗര്‍ഭപാത്രം അപ്രതീക്ഷിതമായി ചുരുങ്ങാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുക്കൊണ്ടാണ് പ്രായത്തില്‍ മുതിര്‍ന്ന ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ ഇഷ്ടപ്പെടുന്നത്.

മാത്രമല്ല, അമ്മയ്ക്ക് പ്രായം കൂടുന്തോറും ഗര്‍ഭകാലത്തെ സങ്കീര്‍ണതകളും വര്‍ധിക്കുന്നതായി ഇവര്‍ പറയുന്നു. 30 വയസ്സ് കഴിയുമ്പോള്‍ ശരീരം പൊതുവേ ദുര്‍ബലപ്പെടുന്നതിന്‍റെ ഒരു ലക്ഷണം കൂടിയാണ് ഇത്.

വന്ധ്യതയും, ഗര്‍ഭധാരണത്തിനുള്ള തടസങ്ങളും ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകളും ഒഴിവാക്കുന്നതിനുള്ള റിസേര്‍ച്ചിനിടെ ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മാതൃത്വം ആഗ്രഹിക്കുന്നവര്‍ എന്തെങ്കിലും ന്യായമായ കാരണങ്ങള്‍ ഇല്ലാതെ ഗര്‍ഭധാരണം വൈകരുതെന്ന് ഇവര്‍ സൂചിപ്പിക്കുന്നു.