ഒബാമയും ആത്മീയതയും...

ഉള്ളില്‍ ഇസ്ലാമികത മറച്ചുപിടിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം എന്ന് അവര്‍ കരുതി. പക്ഷെ അമേരിക്ക കണ്ട മറ്റേതു ഭരണാധികാരിയേക്കാള്‍ ഒബാമ വികാരഭരിതമായും ഉറച്ച വാക്കുകളോടെയും തന്റെ ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ചിരുന്നു.

ഒബാമയും ആത്മീയതയും...

വിരോധാഭാസം നിറഞ്ഞ ഒരു ആത്മീയ ജീവിതം നയിച്ച ഒരു പ്രസിഡന്റ്റിനാണ് അമേരിക്ക ഇപ്പോള്‍ വിട നല്‍കുന്നത്.

ദൈവവിശ്വാസികളായ നല്ലൊരു ശതമാനം ജനതയ്ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യങ്ങളെയായിരുന്നു ഒബാമ നടപ്പിലാക്കാന്‍ ശ്രമിച്ചത്. പ്രജനനപരമായ വിഷയത്തെ സംബന്ധിച്ച നിലപാടിലും, ഒരേ ലിംഗക്കാര്‍ തമ്മിലുള്ള വൈവാഹിക ജീവിതത്തിനും, സ്ടെം സെല്‍ ഗവേഷണത്തിനുമെല്ലാം ഒബാമ എടുത്ത മുന്‍കൈ ഏതു പാപത്തെക്കാള്‍ കഠിനമാണ് എന്ന് അവര്‍ വിശ്വസിച്ചു.


ഉള്ളില്‍ ഇസ്ലാമികത മറച്ചുപിടിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം എന്ന് അവര്‍ കരുതി. പക്ഷെ അമേരിക്ക കണ്ട മറ്റേതു ഭരണാധികാരിയേക്കാള്‍ ഒബാമ വികാരഭരിതമായും ഉറച്ച വാക്കുകളോടെയും തന്റെ ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ചിരുന്നു.

ക്രിസ്തീയ വിശ്വാസത്തിലെ പണ്ഡിതനോടും പാമരനോടും ഒരേ പോലെ സംവാദിക്കുവാനുള്ള കഴിവ് ഒബാമയ്ക്ക് സിദ്ധിച്ചിരുന്നു. ലോകനേതാക്കന്മാരും വിശ്വാസവും എന്ന പ്രസിദ്ധീകരണം കാത്തിരിക്കുന്ന പുസ്തകത്തില്‍ വിവരിക്കുന്ന ഒരു കാര്യം ശ്രദ്ധിക്കാം:

പ്രസിഡന്റ്‌ ആയിരുന്ന 8 വര്‍ഷങ്ങളിലും നടന്ന ഒരു ദേശീയ പ്രാര്‍ഥനായോഗത്തിലും യേശു, ക്രിസ്തു,രക്ഷകന്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ ജോര്‍ജ് ബുഷ്‌ ഉപയോഗിച്ചിരുന്നില്ല പോലും!

എന്നാല്‍ ഒബാമ ഇങ്ങനെ ലഭ്യമായ അവസരത്തിലെല്ലാം തന്നെ
നസറനായ യേശുവാണ് നമ്മുടെ രക്ഷകന്‍, അവന്‍ നമ്മുക്കായി ജനിച്ചു, ജീവിച്ചു മരിച്ചു, ഉയര്‍ത്തെഴുന്നേറ്റു ഇനിയും വീണ്ടും വരും

എന്ന സന്ദേശം നല്‍കുന്നതില്‍ വിമുഖത കാണിച്ചിരുന്നില്ല.

സ്വന്തമായ അനുഭവങ്ങളും, രാഷ്ട്രീയ പരിജ്ഞാനവുമായിരിക്കാം ഇദ്ദേഹത്തെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷയുടെ ധീരത എന്ന ഓര്‍മ്മപുസ്തകത്തില്‍ താന്‍ ക്രിസ്തീയവിശ്വാസത്തിലേക്ക് എത്തപ്പെട്ട സാഹചര്യം ഒബാമ വിശദീകരിക്കുന്നുണ്ട്.

ചിക്കാഗോയിലെ ഒരു 'കറുത്ത പള്ളിയില്‍' വച്ചാണ് ആ മാനസാന്തരം ഉണ്ടായതെന്ന് ഒബാമ പറയുന്നു. എന്റെ വിശ്വാസത്തിനു രൂപമുണ്ടാകുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന് വേണ്ടി സംസാരിക്കാന്‍ ലഭിച്ച നിയോഗം എന്ന പോലെയാണ് ക്രിസ്തീയ വിശ്വാസത്തെ താന്‍ സ്വീകരിച്ചത്.

2008ല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മല്‍സരത്തിനിറങ്ങുമ്പോഴും ഒബാമയുടെ ആത്മീയ വിശ്വാസം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇസ്ലാം മത വിശ്വാസിയാണ് ഇദ്ദേഹം എന്ന വാര്‍ത്തകള്‍ പരന്നപ്പോഴും താന്‍ ഒരു ക്രിസ്തീയ വിശ്വാസിയാണ് എന്നായിരുന്നു ഇദ്ദേഹമെടുത്ത പരസ്യമായ നിലപാട്.

ഇതെല്ലം ഒരു രാഷ്ട്രീയതട്ടിപ്പ് മാത്രമായിരുന്നോ? ചില രാഷ്ട്രീയക്കാര്‍ക്ക് മൃദുവായ വാക്ചാതുരി ഉണ്ട്, അവര്‍ ജനങ്ങളെ തനിക്കൊപ്പം നിര്‍ത്താന്‍ പ്രഗല്‍ഭരാണ്. മറ്റൊരു കൂട്ടര്‍ക്ക് ഈ കഴിവില്ല. ഒബാമ ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ പെടും. ജെറുസലേമിന്‍റെ ഒഴിഞ്ഞ കല്ലുകളെ തൊട്ടു ഒബാമ പ്രാര്‍ഥിച്ചത് ലോക ശ്രദ്ധ നേടിയിരുന്നു-
"ദൈവമേ, എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണേ..എന്റെ പാപങ്ങള്‍ മോചിപ്പിച്ചു തരണേ. നിരാശയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നുമെന്നെ മോചിതനാക്കണം. ശരിയു തെറ്റും തിരിച്ചറിയാനുള്ള ജ്ഞാനം എന്നില്‍ പകരണം. ദൈവമേ, അവിടുത്തെ ഇഷ്ടം എന്നില്‍ നടപ്പിലാക്കണമേ..."

ദൈവവും ഒബാമയും തമ്മിലുള്ള ഈ സംഭാഷണം അവരുടെ സ്വകാര്യതയാകുന്നതിനു മുന്‍പ് ഇസ്രായേലിന്റെ മുഖ്യധാര പത്രത്തിലൂടെയും മറ്റും ലോകമറിഞ്ഞു.

കറുത്ത വര്‍ഗ്ഗക്കാരനായ ഒരു വൈദീകനും എട്ട് വിശ്വാസികളും സൗത്ത് കരോലീനയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം ദുഃഖം രേഖപ്പെടുത്തിയിരുന്നു. തദ്ദവസരത്തില്‍ പ്രസിഡന്റ്‌ ഒബാമ ഒരു ചെറിയ ഗാനത്തിലൂടെ വിശ്വാസികളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊലയാളിയെ ദൈവം ഉപയോഗിക്കുകയായിരുന്നു എന്നും അപകടത്തില്‍പെട്ടവരുടെ കുടുംബം, ക്ഷമയുടെയും സഹനത്തിന്റെയും ഉദാത്ത മാതൃകയാകും എന്നും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ പറന്നിരുന്നു.

ഒരു ഭരണാധികാരിയുടെ ഗര്‍വ്വല്ല, മറിച്ച് ഒരു ക്രിസ്തീയ വിശ്വാസിയുടെ തലത്തില്‍ നിന്നാണ് ഒബാമ സംസാരിച്ചത്. പകരത്തിനു പകരം എന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരത്തില്‍ ധീരതയോടെ സമാധാനം പ്രസ്താവിച്ച ഒബാമ വീണ്ടും തന്റെ വിശ്വാസം ഏറ്റുപറയുകയായിരുന്നു.

താന്‍ ഒരു ക്രിസ്തീയ വിശ്വാസിയാണ് എന്ന് മറ്റുള്ളവരെ അടിയുറച്ചു വിശ്വസിപ്പിക്കാനും ഒബാമയ്ക്ക് എങ്ങനെയൊക്കെയോ സാധിച്ചു!

( courtesy: economic times)

Read More >>