ടാങ്കിനടിയില്‍ ഉറങ്ങണം, ശൌചാലയം ഉണ്ടാവില്ല; പെണ്‍പട്ടാളത്തിന് പ്രത്യേക പരിഗണനയില്ല: ജനറൽ റാവത്

ആർമിയിലെ പുരുഷന്മാരോടൊപ്പം ഒരേ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ മാത്രം സ്ത്രീകൾ സേനയിൽ ചേർന്നാൽ മതിയെന്ന് ജനറൽ റാവത് പറഞ്ഞു.

ടാങ്കിനടിയില്‍ ഉറങ്ങണം, ശൌചാലയം ഉണ്ടാവില്ല; പെണ്‍പട്ടാളത്തിന് പ്രത്യേക പരിഗണനയില്ല: ജനറൽ റാവത്

സ്ത്രീകൾ പ്രത്യേക സൗകര്യങ്ങൾ ഇല്ലാതെ ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രം ആർമിയിൽ ചേർന്നാൽ മതിയെന്ന് ആർമി ചീഫ് ജനറൽ ബിപിൻ റാവത്. തുല്യമായ അവസരങ്ങൾ ആകുമ്പോൾ തുല്യമായ ഉത്തരവാദിത്തങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമുഖത്താകുമ്പോൾ ടാങ്കിനടിയിലായിരിക്കും പാചകം ചെയ്യുന്നതും ഉറങ്ങുന്നതും. പട്രോളിനു പോകുമ്പോൾ ശൗചാലയസൗകര്യങ്ങൾ പോലുമുണ്ടാവില്ലെന്ന് ആർമിയിലെ സ്ത്രീകളെ അദ്ദേഹം ഓർമ്മിപ്പിച്ചു.

“നിങ്ങൾ സമൂഹത്തിനെ മൊത്തമായും കണക്കാക്കണം. യുദ്ധമുഖത്തിറങ്ങുമ്പോൾ തുല്യമായ ആണുങ്ങളെപ്പോലെത്തന്നെ ഉത്തരവാദിത്തങ്ങൾ  ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതിനർഥം എല്ലാവരും ഒരേ ലക്ഷ്യത്തിൽ തന്നെയായിരിക്കും പ്രവർത്തിക്കുക,” ചീഫ് ആർമി സ്റ്റാഫ് ആയി ചുമതലയേറ്റ ശേഷം ആദ്യത്തെ വാർഷിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ജനറൽ.

ഓരോ ടാങ്കിലും മൂന്ന് പേരടങ്ങുന്ന യൂണിറ്റ് ഉണ്ടാകും. അതിൽ ഒരു പെണ്ണും രണ്ട് ആണുങ്ങളുമാണെങ്കിൽ അവർ ആ ടാങ്കിനടിയിൽ ഒന്നിച്ച് ഉറങ്ങാൻ തയ്യാറാകണം. അത്തരം അവസ്ഥയിൽ മാറണമെങ്കിൽ സ്ത്രീകൾ അറിയിക്കണം. അത് ഞങ്ങൾ പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു.

Read More >>