മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാനാവില്ലെന്നു സുപ്രീംകോടതി

ഉടമസ്ഥാവകാശത്തിന്റെ മതിയായ രേഖകളില്ലാതെ എങ്ങനെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി ആരാഞ്ഞു.

മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാനാവില്ലെന്നു സുപ്രീംകോടതി

ന്യൂഡൽഹി: മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമിക്കാൻ പാടില്ലെന്നു സുപ്രീംകോടതി. കൃഷി ആവശ്യത്തിനായി അനുവദിച്ച ഭൂമി എങ്ങനെയാണ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയെന്നു കോടതി ചോദിച്ചു. നിലവിൽ ഉടമസ്ഥതാ അവകാശം നൽകിയിരിക്കുന്ന ഭൂമിയുടെ വിവരങ്ങൾ അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നാർ വിഷയത്തിൽ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ഉടമസ്ഥാവകാശത്തിന്റെ മതിയായ രേഖകളില്ലാതെ എങ്ങനെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി ആരാഞ്ഞു.

മൂന്നാർ വുഡ്സ്, ക്ലൗഡ് 9 എന്നീ റിസോർട്ടുകൾക്കെതിരെയാണ് നടപടി. കൂടുതൽ വാദം കേൾക്കാനായി കേസിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചു.

Read More >>