മതവും ജാതിയും പറഞ്ഞു വോട്ടു പിടിക്കരുതെന്നു സുപ്രീംകോടതി

മതത്തെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും മറ്റും അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കുമെന്നും കോടതി സൂചിപ്പിച്ചു. അതുവഴി പ്രസ്തുത തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

മതവും ജാതിയും പറഞ്ഞു വോട്ടു പിടിക്കരുതെന്നു സുപ്രീംകോടതി

മതവും ജാതിയും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതു നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജാതി, മതം, വംശം എന്നിവയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

വിശ്വാസം വ്യക്തിപരമാണ്. അവിടെ കോടതിക്കു സ്ഥാനമില്ല. തെരഞ്ഞെടുപ്പു മതേതരപ്രക്രിയയാണ്. അവിടെ മതത്തിനും ഇടമില്ല. ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങള്‍ മതേതരമായിരിക്കുകതന്നെ വേണം. മതം, ജാതി, സമുദായം തുടങ്ങിയവ ഉപയോഗിച്ച് എതിരാളിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ കുറ്റകരമായിരിക്കും- കോടതി വ്യക്തമാക്കി.

മതത്തെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും മറ്റും അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കുമെന്നും കോടതി സൂചിപ്പിച്ചു. അതുവഴി പ്രസ്തുത തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

വിധിയെ ഏഴംഗ ഭരണഘടനാബെഞ്ചില്‍ നാലുപേര്‍ അനുകൂലിച്ചപ്പോള്‍ മൂന്നുപേര്‍ എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. ഹിന്ദുത്വം മതമല്ല, ജീവിത രീതിയാണെന്ന വിധിക്കെതിരായ ഹര്‍ജികളും സുപ്രീം കോടതി ഇന്നു തീര്‍പ്പാക്കി.

Read More >>