ആശാറാം ബാപ്പുവിനു ജാമ്യമില്ല; വ്യാജരേഖ സമർപ്പിച്ചതിനു പിഴയും ചുമത്തി

അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യം നേടാനായി ജോധ്പൂർ ജയിൽ സൂപ്രണ്ടിന്റെ പേരിൽ വ്യാജക്കത്ത് കോടതിയിൽ സമർപ്പിച്ചതിനാണു പിഴ ചുമത്തിയത്. രേഖ വ്യാജമാണെന്ന് ആശാറാമിന്റെ വക്കീൽ കോടതിയിൽ സമ്മതിച്ചെങ്കിലും മാപ്പു പറഞ്ഞ് രക്ഷപ്പെടാൻ കോടതി അനുവദിച്ചില്ല. ആശാറാമിനെതിരെ പുതിയ എഫ്ഐആർ എടുക്കാനും ക്രിമിനൽ നടപടികൾ തുടങ്ങുവാനും കോടതി ഉത്തരവിട്ടു.

ആശാറാം ബാപ്പുവിനു ജാമ്യമില്ല; വ്യാജരേഖ സമർപ്പിച്ചതിനു പിഴയും ചുമത്തി

ആൾദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും കോടതിയിൽ വ്യാജരേഖ  സമർപ്പിച്ചതിനു ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആണ്‌ ആശാറാമിനു ജാമ്യം നിഷേധിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യം നേടാനായി ജോധ്പൂർ ജയിൽ സൂപ്രണ്ടിന്റെ പേരിൽ  വ്യാജക്കത്ത് കോടതിയിൽ സമർപ്പിച്ചതിനാണു പിഴ ചുമത്തിയത്.

രേഖ വ്യാജമാണെന്ന് ആശാറാമിന്റെ വക്കീൽ കോടതിയിൽ സമ്മതിച്ചെങ്കിലും മാപ്പു പറഞ്ഞ് രക്ഷപ്പെടാൻ കോടതി അനുവദിച്ചില്ല. ആശാറാമിനെതിരെ പുതിയ എഫ്ഐആർ എടുക്കാനും ക്രിമിനൽ നടപടികൾ തുടങ്ങുവാനും കോടതി ഉത്തരവിട്ടു.


കേരളത്തിൽ പോയി ആയുർവേദ ചികിൽസ തേടണമെന്നു ആവശ്യപ്പെട്ടാണു ആശാറാം വ്യാജരേഖ ഉണ്ടാക്കിയത്. രാജസ്ഥാൻ സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ആശാറാമിനു ചികിൽസയ്ക്കുള്ള സൗകര്യങ്ങൾ സംസ്ഥാനത്തു തന്നെ ഏർപ്പാടാക്കാമെന്നും ജാമ്യം നൽകരുതെന്നും പറഞ്ഞിരുന്നു.

നേരത്തേ, ആശാറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു എയിംസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആഗസ്റ്റ് 11നു ആശാറാമിനു പീഡനകേസിൽ ജാമ്യം നിഷേധിക്കുകയും ആരോഗ്യനില പരിശോധിക്കാൻ എയിംസിനോടു നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 2013 ആഗസ്റ്റ് 31 നാണു ജോധ്പൂരിനടുത്തുള്ള മനായ് ഗ്രാമത്തിലെ തന്റെ ആശ്രമത്തിൽ വച്ചു ഒരു ബാലികയെ പീഡിപ്പിച്ച കേസിൽ ആശാറാം ബാപ്പു അറസ്റ്റിലായത്. അന്നുതൊട്ടു ജയിലിൽ കഴിയുകയാണു ആശാറാം.

Read More >>