തുര്‍ക്കിയില്‍ പുതുവര്‍ഷത്തുടക്കം ചോരയില്‍ മുങ്ങി; പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബില്‍ അതിക്രമിച്ചുകയറിയ അക്രമിയുടെ വെടിയേറ്റു 35 പേര്‍ കൊല്ലപ്പെട്ടു.

ക്ലബില്‍ പ്രദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.15ഓടെ സാന്റാക്ലോസിന്റെ വേഷത്തില്‍ എത്തിയ അക്രമി നൃത്തം ചെയ്തു കൊണ്ടിരുന്നവര്‍ക്കുനേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. നടന്നത് ഭീകരാക്രമണമാണെന്നു പോലീസ് സ്ഥിരീകരിച്ചു.

തുര്‍ക്കിയില്‍ പുതുവര്‍ഷത്തുടക്കം ചോരയില്‍ മുങ്ങി; പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബില്‍ അതിക്രമിച്ചുകയറിയ അക്രമിയുടെ വെടിയേറ്റു 35 പേര്‍ കൊല്ലപ്പെട്ടു.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബില്‍ അതിക്രമിച്ചുകയറിയ അക്രമിയുടെ വെടിയേറ്റു 35 പേര്‍ കൊല്ലപ്പെട്ടു. 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ലബില്‍ പ്രദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.15ഓടെ സാന്റാക്ലോസിന്റെ വേഷത്തില്‍ എത്തിയ അക്രമി നൃത്തം ചെയ്തു കൊണ്ടിരുന്നവര്‍ക്കുനേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. നടന്നത് ഭീകരാക്രമണമാണെന്നു പോലീസ് സ്ഥിരീകരിച്ചു.


ഒര്‍ട്ടാകോയ് മേഖലയിലെ റീന ക്ലബില്‍ വെടിവെയ്പ്പു നടക്കുമ്പോള്‍ അറുനൂറോളം പേര്‍ അവിടെയുണ്ടായിരുന്നു. വെടിവയ്പ്പിനിടെ ചിലര്‍ ക്ലബ്ബിന്റെ പിന്‍ഭാഗത്തുള്ള ചെറിയ വാതിലിലൂടെയും ജനാലയിലൂടെയും ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമി അറബി ഭാഷ സംസാരിക്കുന്ന ആളാണെന്നു ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുര്‍ക്കിഷ് ടെലിവിഷന്‍ ചാനലുകര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ തീവ്രവാദി സംഘങ്ങളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത സുരക്ഷയില്‍ നില്‍ക്കുമ്പോഴുള്ള ആക്രമണം ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്.

Read More >>