നെഹ്റു കോളേജുകാരുടെ ഹുങ്കിനു കുറവില്ല; വിദ്യാർത്ഥികൾക്കു ഹോസ്റ്റലിൽ താമസവും ഭക്ഷണവും നൽകില്ലെന്നു ഭീഷണി

സഹപാഠിയുടെ മരണത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കു ഹോസ്റ്റൽ താമസവും ഭക്ഷണവും നൽകില്ലെന്ന നിലപാടിലാണ് നെഹ്റു കോളേജ് അധികൃതർ. ഇന്നു പ്രതിഷേധത്തിൽ പങ്കെടുത്ത്  തിരിച്ചെത്തിയ വിദ്യാർത്ഥികൾക്കാണ് ഹോസ്റ്റലിൽ വിലക്കേർപ്പെടുത്തിയതും ഭക്ഷണം നിഷേധിച്ചതും

നെഹ്റു കോളേജുകാരുടെ ഹുങ്കിനു കുറവില്ല; വിദ്യാർത്ഥികൾക്കു ഹോസ്റ്റലിൽ താമസവും ഭക്ഷണവും നൽകില്ലെന്നു  ഭീഷണി

നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധമുയർന്നിട്ടും കോളേജ് അധികൃതരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിൽ മാറ്റമില്ല. കോളേജിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ കയറ്റാൻ വാർഡന്മാർ കൂട്ടാക്കിയില്ല. വിദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കുന്നതു കണ്ട പൊലീസ് ഇടപെട്ടാണ് ഹോസ്റ്റൽ ഗേറ്റ് തുറന്നു കൊടുത്തത്.

[caption id="attachment_72369" align="alignleft" width="265"]

മെസ്ഹാൾ പൂട്ടിയിട്ടിരിക്കുന്നു[/caption]

തിരിച്ചെത്തിയപ്പോൾ മെസ്ഹാൾ പൂട്ടിയിട്ടിയിരിക്കുകയായിരുന്നു. വിദ്യാർത്ഥികളോട് ഭക്ഷണമില്ലെന്നും പുറത്ത് പോയി കഴിച്ചോളാനുമായിരുന്നു വാർഡന്മാരായ ശശീന്ദ്രനും ചന്ദ്രനും പറഞ്ഞത്. മോശമായാണ് വാർഡൻ പെരുമാറിയതെന്നും വിദ്യാർത്ഥികൾ നാരദാ ന്യൂസിനോട് പറഞ്ഞു.

രാവിലെ വിദ്യാർത്ഥികൾ ഹോസ്റ്റലിനു പുറത്ത് പോകാതിരിക്കാൻ അധികൃതർ ഗേറ്റ് പൂട്ടിയിടുകയായിരുന്നു. തുറന്നു തരണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടും വാർഡൻ സമ്മതിച്ചില്ല. ഒടുവിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ഗേറ്റ് തുറന്നു നൽകിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

480 ഓളം വിദ്യാർത്ഥികളിൽ മുന്നൂറ്റിയമ്പതോളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.  ഭക്ഷണത്തിനായി വർഷം 24000 രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. താമസത്തിനായി 21000 രൂപയും.

എന്നാൽ ഭക്ഷണം ഉടൻ എത്തിക്കുമെന്നായിരുന്നു വാർഡൻ ശശീന്ദ്രൻ നാരദാന്യൂസിനോട് പറഞ്ഞത്. ഹോസ്റ്റലിലെ താമസത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Read More >>