പഞ്ചാബ് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ തേരാളിയായി നവജ്യോത് സിംഗ് സിദ്ധു

കിഴക്കന്‍ അമൃത്സറില്‍ നിന്നാകും സിദ്ദു ജനവിധി തേടുക. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനായി ഉയര്‍ത്തിക്കാട്ടുന്ന സിദ്ധുവിനുള്ളത് വലിയ ഉത്തരവാദത്വമാണെന്നും അമരീന്ദര്‍ ഓര്‍മ്മിപ്പിച്ചു.

പഞ്ചാബ് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ തേരാളിയായി നവജ്യോത് സിംഗ് സിദ്ധു

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ നവജ്യോത് സിംഗ് സിദ്ധു കോണ്‍ഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനാകും. സിദ്ധു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. സിദ്ദു ഇപ്പോള്‍ പൂര്‍ണമായും കോണ്‍ഗ്രസ് പ്രവര്‍ത്തകനായെന്നും അമരീന്ദര്‍ അറിയിച്ചു.

കിഴക്കന്‍ അമൃത്സറില്‍ നിന്നാകും സിദ്ദു ജനവിധി തേടുക. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനായി ഉയര്‍ത്തിക്കാട്ടുന്ന സിദ്ധുവിനുള്ളത് വലിയ ഉത്തരവാദത്വമാണെന്നും അമരീന്ദര്‍ ഓര്‍മ്മിപ്പിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസ്- ബിജെപി- ആംആദ്മി എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് കരുതുന്നത്.

Read More >>