സീനിയർ ബാസ്‌കറ്റ്ബാൾ: കേരള വനിതകൾ ചാമ്പ്യൻമാർ

കേരളത്തിനായി ജീന പി.എസ് 20 പോയിന്റ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. റോജമോളും അഞ്ജനയും 10 വീതവും ഗ്രീമ എട്ടും പോയിന്റുകൾ നേടി. തെലങ്കാനയ്ക്കായി ഗായത്രി 16 ഉം രമ്യ 15 ഉം സുകന്യ 12 ഉം പോയിന്റുകൾ നേടി.

സീനിയർ ബാസ്‌കറ്റ്ബാൾ: കേരള വനിതകൾ ചാമ്പ്യൻമാർ

67-ആം ദേശീയ സീനിയർ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ വനിതാവിഭാഗത്തിൽ കേരളം ചാമ്പ്യന്മാർ. പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തെലങ്കാനയെ വീഴ്ത്തിയാണ് കേരളത്തിന്റെ കിരീടനേട്ടം.

സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ റെയിൽവേസിനെ കീഴടക്കിയെത്തിയ തെലങ്കാനയെ ഫൈനലിൽ 68 - 59 ന് തറപറ്റിച്ചാണ് കേരളത്തിന്റെ വിജയം. 32 വർഷത്തിനുശേഷമാണ് ദേശീയ സീനിയർ ബാസ്‌കറ്റ്ബാളിൽ കേരളത്തിന്റെ കിരീട നേട്ടം. 1984 - 85ൽ കട്ടക്കിൽ നടന്ന ടൂർണമെന്റിലാണ് ഇതിനുമുമ്പ് കേരളം ചാമ്പ്യന്മാരായത്.

കേരളത്തിനായി ജീന പി.എസ് 20 പോയിന്റ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. റോജമോളും അഞ്ജനയും 10 വീതവും ഗ്രീമ എട്ടും പോയിന്റുകൾ നേടി. തെലങ്കാനയ്ക്കായി ഗായത്രി 16 ഉം രമ്യ 15 ഉം സുകന്യ 12 ഉം പോയിന്റുകൾ നേടി.

തുടക്കത്തിൽ കേരളം 7 - 1 ന്റെ ലീസ് നേടിയെങ്കിലും തകർപ്പൻ തിരിച്ചുവരവ് നടത്തിയ തെലങ്കാന ആദ്യ ക്വാർട്ടറിൽ 19 - 14 ന് മുന്നിലെത്തി. ഹാഫ് ടൈമിൽ 34 - 28 ന് ലീഡ് പിടിച്ചു. എന്നാൽ അവസാന ക്വാർട്ടറിൽ ജീനയും റോജയും അഞ്ജനയും അവസരത്തിനൊത്തുയർന്നതോടെ കേരളം 51 - 51 ന് സമനില പിടിക്കുകയും തുടർന്ന് 68  - 59 ന് മത്സരം പിടിക്കുകയുമായിരുന്നു.

Read More >>