കുഞ്ഞു മടിയിലുറങ്ങുന്നതു കാരണം ദേശീയഗാനത്തിനു എഴുന്നേറ്റില്ല; തിയേറ്ററില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുമ്പു ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ കൈക്കുഞ്ഞ് മടിയിലുറങ്ങുന്നതിനാല്‍ യുവതിക്കു എഴുന്നേല്‍ക്കാനായില്ല. ഇതു കണ്ട അടുത്തിരുന്ന വ്യക്തി യുവതിയെ അസഭ്യം പറയുകയായിരുന്നു.

കുഞ്ഞു മടിയിലുറങ്ങുന്നതു കാരണം ദേശീയഗാനത്തിനു എഴുന്നേറ്റില്ല; തിയേറ്ററില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

കുഞ്ഞു മടിയിലുറങ്ങുന്നതു കാരണം ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി സന്ധ്യാ തിയേറ്ററില്‍ കുടുംബസമേതം സിനിമ കാണാനെത്തിയ യുവതിയെയാണ് ദേശീയഗാനത്തിനു എഴുന്നേറ്റില്ലെന്ന പേരില്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുമ്പു ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ കൈക്കുഞ്ഞ് മടിയിലുറങ്ങുന്നതിനാല്‍ യുവതിക്കു എഴുന്നേല്‍ക്കാനായില്ല. ഇതു കണ്ട അടുത്തിരുന്ന വ്യക്തി യുവതിയെ അസഭ്യം പറയുകയായിരുന്നു. അടുത്ത സീറ്റുകളിലിരുന്നവര്‍ അക്രമിക്കു താക്കീത് നല്‍കി പ്രശ്‌നം അവിടെവച്ചു അവസാനിപ്പിക്കുകയും ചെയ്തു.

സിനിമ കഴിഞ്ഞു യുവതിയും കുടുംബവും പുറത്തിറങ്ങുന്ന വേളയില്‍ ദേശീയഗാനത്തിനു എഴുന്നേല്‍ക്കാത്തതിന്റെ പേരില്‍ അയാള്‍ വീണ്ടും പ്രകോപനവുമായെത്തി. ഇടയ്ക്കു യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. ഇതോടെ കണ്ടുനിന്ന ആള്‍ക്കൂട്ടം അക്രമിയെ മര്‍ദ്ദിക്കുകയായിരുന്നു.

Story by
Read More >>