രാജ്യത്തിന്റെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി

വിജയ് ചൗക്കിൽനിന്നു തുടങ്ങി ചെങ്കോട്ടവഴിയാണ് പരേഡ് കടന്നുപോവുക. വിവിധ സംസ്ഥാനങ്ങളുടെ സംസ്ക്കാരം വിളിച്ചോതുന്ന പ്രകടനങ്ങളും കര,നാവിക, വ്യോമ സേനാ വിഭാഗങ്ങളുടെ പ്രകടനങ്ങളും പരേഡിൽ അണിനിരക്കും.

രാജ്യത്തിന്റെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി

ന്യൂ ഡൽഹി: രാജ്പഥിൽ ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. രാഷ്ട്രപതി പ്രണാബ് മുഖർജി പതാകയുയർത്തിയതോടെ ചടങ്ങുകൾക്കു തുടക്കമായി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മുഖ്യാതിഥി.

വിജയ് ചൗക്കിൽനിന്നു തുടങ്ങി ചെങ്കോട്ടവഴിയാണ് പരേഡ് കടന്നുപോവുക. വിവിധ സംസ്ഥാനങ്ങളുടെ സംസ്ക്കാരം വിളിച്ചോതുന്ന പ്രകടനങ്ങളും കര,നാവിക, വ്യോമ സേനാ വിഭാഗങ്ങളുടെ പ്രകടനങ്ങളും പരേഡിൽ അണിനിരക്കും.

നാവിക സേനയെ നയിക്കുന്നത് മലയാളിയായ ലഫ്. കമാൻഡർ അപർണ നായരാണ്. ഇന്ത്യൻ സൈനികരോടൊപ്പം യുഎഇയുടെ വ്യോമ സേനാംഗങ്ങളും പരേഡിൽ പങ്കെടുക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നു കനത്ത സുരക്ഷയാണ് രജ്പഥിൽ കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്. വിവിധ സൈനിക ബഹുമതികൾ നേടിയവർക്കുള്ള പുരസ്കാരം ചടങ്ങിൽ രാഷ്ട്രപതി വിതരണം ചെയ്യും.

Read More >>