ഗാന്ധിയെ മാറ്റി മോദി ഇരുന്നു: ഖാദി ഉദ്യോഗിന്റെ കലണ്ടർ

തലമുറകളായി ഇന്ത്യാക്കാരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ചിത്രമാണ് ചർക്ക തിരിക്കുന്ന ഗാന്ധിജി. അവിടെയാണ് മോദി സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്.

ഗാന്ധിയെ മാറ്റി മോദി ഇരുന്നു: ഖാദി ഉദ്യോഗിന്റെ കലണ്ടർ

ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ (KVIC) 2017 ലെ കലണ്ടറിലും ഡയറിയിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ മാറ്റി നരേന്ദ്ര മോദിയുടെ ചിത്രം ഇടം പിടിച്ചു. ഗാന്ധിജിയെപ്പോലെ ചർക്ക തിരിക്കുന്ന മോദിയെയാണ് കവർ ഫോട്ടോ ആയി കൊടുത്തിട്ടുള്ളത്.

ഗാന്ധിജി തന്റെ ലളിതമായ വസ്ത്രത്തിൽ ചർക്ക തിരിക്കുന്ന ചിത്രം തലമുറകളായി ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ്. ആ സ്ഥാനത്താണ് തന്റെ ട്രേഡ് മാർക്ക് വേഷം ആയ കുർത്ത-പൈജാമ-കോട്ട് അണിഞ്ഞ മോദിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.


കെ വി ഐ സി ചെയർമാൻ വിനയ് കുമാർ സക്സേന പറയുന്നത് അതത്ര അസ്വാഭാവികമല്ലെന്നും പണ്ടും ഇങ്ങനെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ആണ്.

“ഖാദി ഇൻഡസ്ട്രി മുഴുവനും ഗാന്ധിജിയുടെ ആശയങ്ങളാണ് പിന്തുടരുന്നത്, അദ്ദേഹം കെ വി ഐ സിയുടെ ആത്മാവാണ്, അദ്ദേഹത്തിന്റെ അവഗണിക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല,” സക്സേന പറഞ്ഞു.

മോദി വളരെക്കാലമായി ഖാദി ധരിക്കുന്നതാണെന്നും അത് വിദേശങ്ങളിലുൾപ്പടെ പ്രശസ്തമാണെന്നും സക്സേന പറഞ്ഞു. ഖാദിയുടെ വലിയൊരു അമ്പാസഡർ ആണ് മോദിയെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ കെ വി ഐ സിയുടേതുമായി യോജിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കെ വി ഐ സിയിലെ ഉദ്യോഗസ്ഥർ ഈ മാറ്റത്തിൽ സന്തുഷ്ടരല്ല. ഗാന്ധിജിയുടെ ആശയങ്ങളും, തത്വങ്ങളും എല്ലാം സർക്കാർ അവഗണിക്കുകയാണെന്ന് അവർ പറയുന്നു.

Read More >>