അക്ഷരമാലാ ക്രമം പാലിച്ചില്ല: സിപിഐ മന്ത്രിമാരുടെ പേര് അവസാനം; സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തിവച്ചു

സിപിഎം, എന്‍സിപി മന്ത്രിമാര്‍ക്കു ശേഷം സിപിഐ മന്ത്രിമാര്‍ എന്ന ക്രമത്തിലാണ് 2017ലെ ഡയറി അച്ചടിച്ചത്. പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ട് അച്ചടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അക്ഷരമാലാ ക്രമം പാലിച്ചില്ല: സിപിഐ മന്ത്രിമാരുടെ പേര് അവസാനം; സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തിവച്ചുതിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ പേര് അവസാനം വന്നെന്ന പരാതിയും എതിര്‍പ്പും ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തിവച്ചു. പേരിലെ അക്ഷരമാല ക്രമം പാലിച്ചില്ലെന്ന സിപിഐ വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി. സിപിഎം, എന്‍സിപി മന്ത്രിമാര്‍ക്കു ശേഷം സിപിഐ മന്ത്രിമാര്‍ എന്ന ക്രമത്തിലാണ് 2017ലെ ഡയറി അച്ചടിച്ചത്. പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ട് അച്ചടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.


മന്ത്രിമാരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെ പേരു കഴിഞ്ഞാല്‍ ഉപമുഖ്യമന്ത്രിയുണ്ടെങ്കില്‍ അതും പിന്നീട് മറ്റു മന്ത്രിമാരുടെ പേരും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണു ഡയറിയില്‍ അച്ചടിച്ചുവരുന്നത്. എന്നാല്‍ ഇപ്രാവശ്യത്തെ ഡയറിയില്‍ ഇതിനു മാറ്റമുണ്ടായി. 10 സിപിഎം മന്ത്രിമാര്‍ക്കും എന്‍സിപി മന്ത്രിമാര്‍ക്കും ശേഷമാണു സിപിഐ മന്ത്രിമാരുടെ പേരുകള്‍ അച്ചടിച്ചിരിക്കുന്നത്. ഇതാണ് എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയില്‍ നിന്നു പ്രതിഷേധമുയരാന്‍ കാരണം. മാത്രമല്ല, ഇതുസംബന്ധിച്ച് ഇന്നലെ ചേര്‍ന്ന സിപിഐ എക്‌സിക്യുട്ടീവ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് ഡയറിയുടെ അച്ചടി നിര്‍ത്തിവയ്ക്കാനും അച്ചടിച്ചവ വിതരണം ചെയ്യേണ്ടെന്നും നിര്‍ദ്ദേശം നല്‍കിയത്. ഇനി പുതിയ ഡയറി അച്ചടിച്ചതിനു ശേഷം വിതരണം ചെയ്താല്‍ മതിയെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ജിഎഡി വകുപ്പിനാണു ഡയറി അച്ചടിക്കാനുള്ള ചുമതല. ഇതുവരെ 40,000 ഡയറികളാണ് അച്ചടിച്ചത്.

Read More >>