ദാബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിനു കാരണമായ വെടിയുണ്ടകള്‍ ഒരേ തോക്കില്‍നിന്നുമാണെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്

കല്‍ബുര്‍ഗി കൊല്ലപ്പെട്ട സമയത്ത് ബംഗളൂരുവിലെ ഫോറന്‍സിക് ലാബ് നടത്തിയ ബാലിസ്റ്റിക് പരിശോധനയിലും ലഭിച്ചത് സമാന റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുംബൈയിലെ ലാബ് തള്ളുകയാണുണ്ടായത്. ഇതോടെ കേസിലെ വിചാരണ തടയുകയായിരുന്നു.

ദാബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിനു കാരണമായ വെടിയുണ്ടകള്‍ ഒരേ തോക്കില്‍നിന്നുമാണെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്

നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘമാണു പ്രവര്‍ത്തിച്ചതെന്ന സൂചനയുമായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മൂവരേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ ഒരേ തോക്കില്‍ നിന്നുള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് പൊലീസ് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

ഗുജറാത്ത് ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സാണു വെടിയുണ്ടകള്‍ ഒരേ തോക്കില്‍ നിന്നുള്ളതാണെന്നു വ്യക്തമാക്കിയത്. മുമ്പ് ഇവര്‍ ഇക്കാര്യത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. 2013 ആഗസ്ത് മുതല്‍ 2015 ആഗസ്ത് വരെയുള്ള കാലയളവിലാണ് നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവര്‍ വെടിയേറ്റു മരിക്കുന്നത്.

കല്‍ബുര്‍ഗി കൊല്ലപ്പെട്ട സമയത്ത് ബംഗളൂരുവിലെ ഫോറന്‍സിക് ലാബ് നടത്തിയ ബാലിസ്റ്റിക് പരിശോധനയിലും ലഭിച്ചത് സമാന റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുംബൈയിലെ ലാബ് തള്ളുകയാണുണ്ടായത്. ഇതോടെ കേസിലെ വിചാരണ തടയുകയായിരുന്നു.

കൊലപാതക കേസിന്റെ വിചാരണ മൂന്നു വര്‍ഷമായിട്ടും കൃത്യമായി നടക്കുന്നില്ലെന്ന കാരണത്താല്‍ ജസ്റ്റിസ്മാരായ എസ് സി ധര്‍മാധികാരി, ബി പി കൊളാബവാല എന്നിവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Read More >>