ബിജെപി പ്രവർത്തകന്റെ കൊലപാതകം; ആറു സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

തലശേരി ബ്രണ്ണന്‍ കോളെജില്‍ വിവേകാനന്ദജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എബിവിപി സംഘര്‍ഷം നടന്നിരുന്നതിന്റെ തുടര്‍ച്ചയായാണ് ഈ കൊലപാതകം നടന്നതെന്നാണ്‌പൊലീസ് നിഗമനം.

ബിജെപി പ്രവർത്തകന്റെ കൊലപാതകം; ആറു സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. രോഹിൻ, മിഥുൻ, പ്രജുൽ, ഷാമിൻ, പ്രജേഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കൊല്ലപ്പെട്ട സന്തോഷ് ആര്‍എസ്എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യശിക്ഷകും നിലവില്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ആറാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സന്തോഷ് മത്സരിച്ചിരുന്നു. തലശേരി ബ്രണ്ണന്‍ കോളെജില്‍ വിവേകാനന്ദജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എബിവിപി സംഘര്‍ഷം നടന്നിരുന്നതിന്റെ തുടര്‍ച്ചയായാണ് ഈ കൊലപാതകം നടന്നതെന്നാണ്‌ പൊലീസ് നിഗമനം.

സന്തോഷിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്ന് സിപിഐഎം പിണറായി ഏരിയ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Read More >>