മുഖ്താര്‍ അന്‍സാരി ബി എസ് പിയ്‌ക്കൊപ്പം; ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ട് മായാവതി

ഉത്തർ പ്രദേശിൽ ഏതാണ്ട് 19% മുസ്ലീങ്ങളും 21% ദളിത് വിഭാഗക്കാരും ഉണ്ട്. ദളിതരേക്കാൾ മുസ്ലീങ്ങൾക്കാണു മായാവതി സീറ്റുകൾ അധികം നൽകിയിട്ടുള്ളത്. ദളിതർക്ക് 87 സീറ്റുകളാണ് ബി എസ് പി നൽകിയിട്ടുള്ളത്.

മുഖ്താര്‍ അന്‍സാരി ബി എസ് പിയ്‌ക്കൊപ്പം; ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ട് മായാവതി

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് മായാവതിയുടെ നീക്കം. മുഖ്താർ അൻസാരിയുടെ ക്വാമി ഏക്താ ദളുമായി ചേർന്ന് തെരഞ്ഞെടുപ്പ് നേരിടാനാണു മായാവതിയുടെ തീരുമാനം. മൂന്ന് സീറ്റുകളാണു മുഖ്താറിന്റെ പാർട്ടിക്ക് ലഭിക്കുക. ഇതോടെ മുസ്ലീങ്ങൾക്ക് ബി എസ് പി നൽകുന്ന സീറ്റുകളുടെ എണ്ണം 99 ആയി. യു പിയിലെ ഒരു പ്രമുഖ പാർട്ടി ന്യൂനപക്ഷങ്ങൾക്കായി നീക്കി വയ്ക്കുന്ന ഏറ്റവും ഉയർന്ന സീറ്റുകളാണിത്.

ഉത്തർ പ്രദേശിൽ ഏതാണ്ട് 19% മുസ്ലീങ്ങളും 21% ദളിത് വിഭാഗക്കാരും ഉണ്ട്. ദളിതരേക്കാൾ മുസ്ലീങ്ങൾക്കാണു മായാവതി സീറ്റുകൾ അധികം നൽകിയിട്ടുള്ളത്. ദളിതർക്ക് 87 സീറ്റുകളാണ് ബി എസ് പി നൽകിയിട്ടുള്ളത്.

മുഖ്താർ രാഷ്ട്രീയപ്പകയുടെ ഇരയാണെന്നും സമാജ് വാദി പാർട്ടി അദ്ദേഹത്തിനെ വേട്ടയാടുകയാണെന്നും മായാവതി പറഞ്ഞു. 2005 ഇൽ ബിജെപി എം എൽ എ ആയ കൃഷ്ണാനന്ദിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുഖ്താർ അൻസാരി ജയിലിലാണ്. കൊലപാതകത്തിൽ മുഖ്താറിന്റെ പങ്ക് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നെന്ന് മായാവതി പറഞ്ഞു.

ക്വാമി ഏക്താ ദളുമായുള്ള സഖ്യം അറിയിച്ച ശേഷം മുഖ്താറിനെ മൗ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുഖ്താറിന്റെ മകൻ അബ്ബാസ് അൻസാരിയ്ക്കും സഹോദരൻ സിഗ്ബാത്തുള്ളാ അൻസാരിയ്ക്കും ഓരോ സീറ്റുകൾ വീതം നൽകി.

ബിജെപി അധികാരത്തിൽ വരുന്നതിനെ തടയാൽ മായാവതിയ്ക്കു മാത്രമേ കഴിയുകയുള്ളൂ എന്ന് മുഖ്താറിന്റെ സഹോദരൻ അഫ്സൽ അൻസാരി പറഞ്ഞു.