മോദിയെ വിമര്‍ശിച്ച എംടി മാപ്പു പറയണം; എംടിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

എംടി സംസാരിച്ചത് പ്രധാനമന്ത്രിക്കെതിരെയാണെന്നും അതുകൊണ്ടു അദ്ദേഹം മാപ്പുപറയണമെന്നുമാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. നേരത്തേ മോദിക്കെതിരെ സംസാരിക്കാന്‍ എം.ടി ആരാണെന്ന് ചോദിച്ച രാധാകൃഷ്ണന്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.

മോദിയെ വിമര്‍ശിച്ച എംടി മാപ്പു പറയണം; എംടിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

നോട്ടുനിരോധനത്തിനെ വിമര്‍ശിച്ചതിന്റെ പേരില്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ വീണ്ടും രംഗത്ത്. നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരായി സംസാരിച്ച എം.ടി വാസുദേവന്‍ നായര്‍ മാപ്പു പറയണമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

എംടി സംസാരിച്ചത് പ്രധാനമന്ത്രിക്കെതിരെയാണെന്നും അതുകൊണ്ടു അദ്ദേഹം മാപ്പുപറയണമെന്നുമാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. നേരത്തേ മോദിക്കെതിരെ സംസാരിക്കാന്‍ എം.ടി ആരാണെന്ന് ചോദിച്ച രാധാകൃഷ്ണന്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. സാമൂഹിക- സാംസ്‌കാരിക രംഗത്തുനിന്നും വന്‍ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ രാധാകൃഷ്ണനെതിരെ ഉണ്ടായത്.

ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കു നേതൃത്വം നല്‍കി സിപിഐഎമ്മും പ്രതിരോധവുമായി കുമ്മനം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും രംഗത്തെത്തിയിരൃന്നു.അതിനുപിന്നാലെയാണ് വീണ്ടും എം.ടിയെ ആക്രമിച്ച് രാധാകൃഷ്ണന്‍ രംഗത്ത് എത്തിയത്.

Read More >>