എ ക്ലാസ് തീയേറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനം

ബി,സി ക്ലാസ് തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ റീലീസ് ചെയ്യാനാണു തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന വിതരക്കാരുടേയും നിര്‍മാതാക്കളുടേയും സംയുക്ത സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

എ ക്ലാസ് തീയേറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനം

എ ക്ലാസ് തീയേറ്ററുകള്‍ അടച്ചിടാനുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനത്തെ തുടര്‍ന്ന് ബി,സി ക്ലാസ് തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ റീലീസ് ചെയ്യാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന വിതരക്കാരുടേയും നിര്‍മാതാക്കളുടേയും സംയുക്ത സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ടിക്കറ്റ് വിഹിതത്തെ ചൊല്ലിയുള്ള ചര്‍ച്ചയില്‍ തീരുമാനമാകാത്തതോടെ സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടാന്‍ ഇന്നലെയാണു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ക്രിസ്മസിനടക്കം റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകള്‍ ഉടന്‍ തന്നെ മറ്റു തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.


സംസ്ഥാനത്തു സിനിമ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി തീരുമാനിക്കുന്നത് നിര്‍മാതാക്കളും വിതരണക്കാരും ആയിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ, ഡിസംബര്‍ 19 മുതല്‍ റിലീസ് മുടങ്ങിയ ക്രിസ്മസ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിെനത്തും. പൊങ്കലിനു തീയറ്ററുകളില്‍ എത്തുന്ന വിജയ് ചിത്രം 'ഭൈരവ' 200 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. പ്രഥ്വിരാജിന്റെ എസ്ര, വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജി എന്നീ ചിത്രങ്ങളും തുടര്‍ന്നെത്തും.

Read More >>