×

കൂടുതല്‍ പീഡന വാര്‍ത്തകള്‍: സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ അടച്ചു

പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവെന്ന വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് സ്വാശ്രയ മാനേജുമെന്റുകൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മറ്റ് സ്വാശ്രയ കോളജുകളിൽ നിന്ന് കൂടുതൽ പീഡന വാർത്തകൾ കൂടി പുറത്ത് വരുന്ന സാഹചര്യത്തിലാണ് അസോസിയേഷനു കീഴിലെ 120 കോളേജുകൾ അടച്ചിടാനുള്ള മാനേജ്മെന്റുകളുടെ തീരുമാനം.

സംസ്ഥാനത്തെ  സ്വശ്രയ കോളേജുകൾ അടച്ചിടാൻ മാനേജ്മെന്റുകളുടെ സംഘടനയുടെ തീരുമാനം. പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണുവെന്ന വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് സ്വശ്രയ കോളേജുകൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അസോസിയേഷനു കീഴിലെ 120 കോളേജുകളാണ് അനിശ്ചിത കാലത്തേക്ക് അടച്ചിടുക.

കോളജുകളിലെ ചെറിയ പ്രശ്നങ്ങൾ ചിലർ പെരുപ്പിച്ച് കാണിക്കുകയാണെന്ന് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അക്രമം തുടർന്നാൽ ജീവനും സ്വത്തിനും എങ്ങനെ സംരക്ഷണം ലഭിക്കും. അതിഭീകരമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കോളേജുകൾക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് കോളേജുകൾ അടച്ചിടുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

അസോസിയേന്റെ ഓഫീസുകളും കോളേജുകളും തകർത്തവർക്കെതിരെ നടപടി വേണമെന്നും സ്വാശ്രയ എഞ്ചിനീയറിംഗ് അസോസിയേഷൻ  ആവശ്യപ്പെട്ടു. ഇന്ന് മാനേജ്മെന്റ് അസോസിയേഷന്റ കൊച്ചിയിലെ ഓഫീസ് കെഎസ് യു പ്രവർത്തകർ തല്ലിത്തകർത്തിരുന്നു.

Top