'നുണകൾ വീണ്ടും ആരംഭിക്കുന്നു...' രാജ്യത്തിന്റെ സാമ്പത്തിക നയം ഇപ്പോള്‍ എന്താണ്?

നോട്ട് പിന്‍വലിച്ച വിഡ്ഢിത്തരത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ശൂന്യത പുതിയ കറന്‍സി നികത്തി എന്ന് ജയ്‌റ്റിലി പറയുന്നു. എന്നാല്‍ സത്യമിതാണ്: മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കുക്കൂട്ടിയാല്‍ പിന്‍വലിച്ച പണത്തിന്‍റെ പകുതി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

മോഹന്‍ ഗുരുസ്വാമി 

റോളിംഗ് ക്യാമറകളെ ഒരിക്കലും ഒഴിവാക്കാത്ത അരുൺ ജയ്റ്റ്ലി ' ദൗത്യം പൂർത്തിയായെന്നും' നവ കാലം ആരംഭിക്കാൻ പോകുന്നു എന്നും പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഇനി രാജ്യത്തു കള്ളപ്പണമില്ല, എല്ലാം ബാങ്കിന്റെ കീശയിൽ ഭദ്രമായി കഴിഞ്ഞു. ഇന്ത്യയ്ക്ക് ഇനി പുരോഗമനത്തിന്റെ നാളുകൾ എന്ന് അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു. നരേന്ദ്രഭായി ദാമോദർ ദാസ് മോദി എന്ന ജീനിയസിന് നന്ദി.രാജ്യത്തിന് സാമ്പത്തിക ഉന്നതി ലഭിച്ചു എന്ന നുണ പ്രചാരണം അവസാനിപ്പിച്ച് നോട്ട് നിരോധനത്തിനു മുൻപുള്ള സാമ്പത്തിക വളർച്ച (ജിഡിപി) തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യമാണ് ഇപ്പോൾ മോദി സർക്കാറിനുള്ളത്. എന്നാൽ സത്യം തുറന്നു പറയാനും യാഥാർത്ഥ്യത്തെ അംഗീകരിക്കാനും ഇപ്പോഴും ആർഎസ്എസ് / ബിജെപിക്കാർക്ക് സാധിക്കുന്നില്ല.


നമ്മുടെ വളര്‍ച്ച ഇപ്പോള്‍ നിയന്ത്രിക്കുന്നത്‌ സഹിഷ്ണുതയുള്ള ഒരു ജനതയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ യു.പി.എ/ എന്‍.ഡി.എ സര്‍ക്കാറുകള്‍ കരുതുന്നത് കിംഗ്‌ ക്യാനുട്ട് കഥയില്‍ എന്ന പോലെ തിരകളുടെ അധിപനും തങ്ങളാണ് എന്നാണ്. കാര്യങ്ങള്‍ പഴയതു പോലെ തന്നെയാണ്, സേവിംഗ്സും നിക്ഷേപവും വര്‍ദ്ധിച്ചിട്ടില്ല, വിദേശനിക്ഷേപത്തിന്‍റെ കാര്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇപ്പോഴും കാര്യങ്ങള്‍ നടക്കാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയ്ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നു. നികുതി വെട്ടിപ്പും ഇരുണ്ട ഇടപാടുകളും ഇന്നും തുടരുന്നു. ഇതിനെല്ലാം കറന്‍സി ഇല്ലെങ്കിലും വിഷമിക്കേണ്ട. കടം നല്‍കാനുള്ള സമാന്തര സംവിധാനങ്ങളും നിലവില്‍ വന്നു.

നോട്ട് പിന്‍വലിച്ച വിഡ്ഢിത്തരത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ശൂന്യത പുതിയ കറന്‍സി നികത്തി എന്ന് ജയ്‌റ്റിലി പറയുന്നു. എന്നാല്‍ സത്യമിതാണ് - മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കുക്കൂട്ടിയാല്‍ പിന്‍വലിച്ച പണത്തിന്‍റെ പകുതി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇതിനു കാരണം മറ്റൊന്നുമല്ല, ഈ പണത്തിന്‍റെ പകുതിയും രണ്ടായിരത്തിന്‍റെ നോട്ടുകളാണ്. ഈ നോട്ടുകള്‍ വിപണിയില്‍ അധികം അവശ്യമുള്ളതല്ല. ചെറിയ തുകയുടെ നോട്ടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതുമില്ല. അങ്ങനെ ആവശ്യം മുന്‍നിര്‍ത്തി നോക്കിയാല്‍ ചെറിയ നോട്ടുകള്‍ വലിയ കറന്‍സിയേക്കാള്‍ കൂടുതല്‍ മൂല്യമുള്ളതായി.

500, 100, 50, 10 നോട്ടുകളാണ് സാധാരണക്കാരനു കൂടുതല്‍ ആവശ്യം. വിപണിയില്‍ ലഭ്യമായ തുകയുടെ 68% മൂല്യമുള്ള പണത്തിന്റെ 98% ഇടപാടുകളും കറന്‍സി ഉപയോഗിച്ചാണ് നടക്കുന്നത്. ബാക്കിയുള്ളതു മാത്രമായിരുന്നു ക്യാഷ് ലെസ് ഇടപാടുകള്‍. ഇത് ജയ്‌റ്റിലിക്ക് അറിവുണ്ടായിരിക്കില്ല. ക്യാഷ് ലെസ് ഇടപാടുകള്‍ക്കു മികച്ച ഇന്റര്‍നെറ്റ്‌ സൗകര്യമുണ്ടാകണം. ഇതു നിര്‍ബന്ധിച്ചു ചെയ്യേണ്ട ഒരു ക്രിയയല്ല. ചേഞ്ച്‌ ഇല്ലാതെ ചേഞ്ച്‌ ഉണ്ടാകില്ല.

ഭക്ഷണം കഴിക്കുമ്പോള്‍ വണ്ണം കുറയ്ക്കാന്‍ വേണ്ടി കഴുത്തിന് പിടിച്ചാല്‍ മതി എന്ന ചിന്ത പോലെയാണോ ജയ്‌റ്റിലിയുടെ സാമ്പത്തിക നയങ്ങള്‍ എന്നു കരുതേണ്ടിയിരിക്കുന്നു.

(ഹാര്‍വാര്‍ഡ്, ഒസ്മാനിയ സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ സെക്കന്ദരബാദ് സ്വദേശിയായ മോഹന്‍ഗുരു സ്വാമി അറിയപ്പെടുന്ന സാമ്പത്തിക ചിന്തകനാണ്)