വിമര്‍ശകര്‍ സ്വന്തം കാര്യം നോക്കുക; ഭാര്യയോടൊത്തുള്ള ചിത്രങ്ങളുമായി വീണ്ടും മുഹമ്മദ് ഷാമി

'സ്ത്രീകള്‍ ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതുകൊണ്ട് സൗദിയില്‍ ബലാല്‍സംഗങ്ങളില്ലെന്ന തരത്തിലുള്ള അവകാശവാദങ്ങളുമായി ഫോട്ടോയ്ക്ക് താഴെ 'ഉപദേശകര്‍' പതിവുപോലെ രംഗത്തു വന്നിട്ടുണ്ട്.

വിമര്‍ശകര്‍ സ്വന്തം കാര്യം നോക്കുക; ഭാര്യയോടൊത്തുള്ള ചിത്രങ്ങളുമായി വീണ്ടും മുഹമ്മദ് ഷാമി

ഭാര്യ സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് മതമൗലിക വാദികളുടെ ആക്രമണത്തിനിരയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി ഭാര്യയോടൊത്തുള്ള ചിത്രങ്ങള്‍ വീണ്ടും പോസ്റ്റു ചെയ്തു. പുതുവര്‍ഷാശംസകള്‍ നേരുന്ന ട്വീറ്റിലാണ് ഭാര്യ ഹാസിന്‍ ജഹാനോടൊപ്പമുള്ള ചിത്രം ഇദ്ദേഹം പോസ്റ്റ് ചെയ്തത്.
കാവ്യാത്മകമായ വരികളോടെ ഷാിയിട്ട പോസ്റ്റിന് താഴെയും 'ഉപദേശങ്ങള്‍ക്ക്' കുറവുണ്ടായില്ല. 'രജപുത്ര സ്ത്രീകള്‍ പോലും പര്‍ദ്ദ ധരിക്കുന്നു. കുറച്ച് പണം കിട്ടുന്നതിനായി താങ്കള്‍ ഭാര്യയുടെ സൗന്ദര്യം മറ്റുള്ളവരെ കാണിക്കുന്ന'തായി അതീഖ് സിദ്ദിഖ് എന്നയാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ തന്നെ നിരവധി സമാന കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെയുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയോടും കുട്ടിയോടുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഭാര്യ 'ശരിയായ രീതിയില്‍' വസ്ത്രം ധരിച്ചിരുന്നില്ലെന്ന വിമര്‍ശനവുമായി മതമൗലിക വാദികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുഹമ്മദ് ഷാമിയുടെ പിതാവും നാട്ടുകാരും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫുമടക്കം നിരവധിപ്പേര്‍ ഇന്ത്യന്‍ പേസര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Read More >>