ഇക്കണോമി യാത്രക്കാര്‍ക്കും'സ്പെഷ്യല്‍ ലോഞ്ച്' എമിറേറ്റ്സ് തുറന്നു കൊടുക്കുന്നു

ലോഞ്ചില്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന സൌകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ്‌ ഈടാക്കുക.

ഇക്കണോമി യാത്രക്കാര്‍ക്കും

ദുബായ് വിമാനത്താവളത്തില്‍ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് സ്പെഷ്യല്‍ ലോഞ്ചുകള്‍ സന്ദര്‍ശിക്കാനും ഉപയോഗിക്കാനുമുള്ള ക്രമീകരണങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്‌. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കൂടുതല്‍ ബിസിനസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്രമീകരണം.

ഹൈക്ലാസ്സ് ടിക്കറ്റ്‌ യാത്രക്കാര്‍ക്ക് മാത്രം ഉപയോഗിക്കുവാന്‍ കഴിയുമായിരുനന്‍ ഈ സൗകര്യങ്ങള്‍ ടിക്കറ്റിനോപ്പം ഒരു തുക കൂടി ഫീസായി അടച്ചു ഇനി ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കും ഉപയോഗിക്കാം.


"ഞങ്ങളുടെ എക്സിക്യുട്ടീവ്‌ ലോഞ്ച് സന്ദര്‍ശിക്കാന്‍ ഇനി നിങ്ങള്‍ കൂടിയ നിരക്കിലുള്ള ടിക്കറ്റ്‌ എടുക്കണം എന്നില്ല. നിങ്ങള്‍ക്കും അതാകാം. നിങ്ങളുടെ അതേ വിമാനത്തില്‍ യാത്ര ചെയ്യുന്നവരെയും അതിഥിയായി നിങ്ങള്‍ക്ക് ഒപ്പം കൂട്ടാം." തങ്ങളുടെ പതിവ് യാത്രക്കാര്‍ക്ക് എയര്‍ലൈന്‍സ്‌ അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

ലോഞ്ചില്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന സൌകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ്‌ ഈടാക്കുക. അധികമായി 100$ മുതല്‍ 200$ വരെ ഇക്കണോമി ക്ലാസ് ടിക്കെറ്റിനൊപ്പം അധികമായി അടയ്ക്കേണ്ടി വരും.

2016 സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ എമിറേറ്റ്സ് ഗ്രൂപിന്റെ ലാഭത്തില്‍ 64% ഇടിവ് രേഖപ്പെടുത്തിയിരുന്നു.തുടര്‍ന്ന് ഒക്ടോബറില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിന്‍ഡോ സീറ്റ് ബുക്ക്‌ ചെയ്യുന്നതിനായി അധികത്തില്‍ 50 മുതല്‍ 150 ദിര്‍ഹം വരെ ഈടാക്കിയിരുന്നു.