സംസ്ഥാനത്തു ബലക്ഷയത്തിലുള്ളതു നൂറിലേറെ പാലങ്ങൾ; ഏനാത്തു പാലം തകർന്നത് അ‌നിയന്ത്രിതമായ മണ​ലെടുപ്പു മൂലം: മന്ത്രി ജി സുധാകരൻ

മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​ർ പാ​​ല​​ത്തി​​ന്‍റെ അ​​ടി​​ത്ത​​ട്ടി​​ന്‍റെ ചി​​ത്ര​​മെ​​ടു​​ത്തതിൽ നിന്നും അ​​ടി​​ഭാ​​ഗ​​ത്തു കാ​​ര്യ​​മാ​​യ ബ​​ല​​ക്ഷ​​യം ഉ​​ണ്ടെ​​ന്നാ​​ണു വിലയിരുത്തൽ. പാലത്തിന്റെ ഈ ​​ഭാ​​ഗ​​ത്തെ കോ​​ണ്‍ക്രീ​​റ്റ് ഇ​​ള​​കി​​യ​​തി​​നെ തു​​ട​​ർ​​ന്നു തൂ​​ണു​​ക​​ൾ​​ക്കു ബ​​ല​​ക്ഷ​​യ​​മു​​ണ്ടാ​​യതായും പാ​​ലം ബ​​ല​​പ്പെ​​ടു​​ത്താ​​ൻ ആ​​റു മാ​​സ​​മെ​​ങ്കി​​ലും എ​​ടു​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്നതെന്നും മന്ത്രി അ‌റിയിച്ചു.

സംസ്ഥാനത്തു ബലക്ഷയത്തിലുള്ളതു നൂറിലേറെ പാലങ്ങൾ; ഏനാത്തു പാലം തകർന്നത് അ‌നിയന്ത്രിതമായ മണ​ലെടുപ്പു മൂലം: മന്ത്രി ജി സുധാകരൻ

സം​​സ്ഥാ​​ന​​ത്തെ നൂ​​റി​​ലേ​​റെ പാ​​ല​​ങ്ങ​​ൾ​​ക്കു ബ​​ല​​ക്ഷ​​യ​​മു​​ണ്ടെന്നു പൊ​​തു​​മ​​രാ​​മ​​ത്തു മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ. ​​ പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്തലിന്റെ അ‌ടിസ്ഥാനത്തിൽ എ​​ല്ലാ പാ​​ല​​ങ്ങ​​ളു​​ടെ​​യും ഉ​​റ​​പ്പു പ​​രി​​ശോ​​ധി​​ച്ച് ഒ​​രു മാ​​സ​​ത്തി​​ന​​കം റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​താ​​യും മന്ത്രി പറഞ്ഞു. ഏ​​നാ​​ത്ത് പാ​​ല​​ത്തി​​ന്‍റെ ബ​​ല​​ക്ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഉ​​ന്ന​​തത​​ല യോ​​ഗ​​ത്തി​​നു ശേ​​ഷം മാദ്ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കവേയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.


ഏ​​നാ​​ത്ത് പാ​​ല​​ത്തി​​ൽ ഐ​​ഐ​​ടി മു​​ൻ പ്ര​​ഫ​​സ​​ർ ഡോ.​​അ​​ര​​വി​​ന്ദ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി ബ​​ല​​പ്പെ​​ടു​​ത്തുമെന്നും മന്ത്രി അ‌റിയിച്ചു. മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​ർ പാ​​ല​​ത്തി​​ന്‍റെ അ​​ടി​​ത്ത​​ട്ടി​​ന്‍റെ ചി​​ത്ര​​മെ​​ടു​​ത്തതിൽ നിന്നും അ​​ടി​​ഭാ​​ഗ​​ത്തു കാ​​ര്യ​​മാ​​യ ബ​​ല​​ക്ഷ​​യം ഉ​​ണ്ടെ​​ന്നാ​​ണു വിലയിരുത്തൽ. പാലത്തിന്റെ ഈ ​​ഭാ​​ഗ​​ത്തെ കോ​​ണ്‍ക്രീ​​റ്റ് ഇ​​ള​​കി​​യ​​തി​​നെ തു​​ട​​ർ​​ന്നു തൂ​​ണു​​ക​​ൾ​​ക്കു ബ​​ല​​ക്ഷ​​യ​​മു​​ണ്ടാ​​യതായും പാ​​ലം ബ​​ല​​പ്പെ​​ടു​​ത്താ​​ൻ ആ​​റു മാ​​സ​​മെ​​ങ്കി​​ലും എ​​ടു​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്നതെന്നും മന്ത്രി അ‌റിയിച്ചു.
'പാലത്തിന്റെ ബലക്കുറവിനുകാരണമായത് അ‌നിയന്ത്രിതമായ മണലെടുപ്പാണ്. അ​​ഞ്ചു മീ​​റ്റ​​റോ​​ളം അ​​ടി​​ത്ത​​ട്ടി​​ൽ നി​​ന്നും മണൽ എ​​ടു​​ത്ത​​താ​​യാ​​ണു പരിശോധനയിൽ വ്യ​​ക്ത​​മാ​​യ​​ത്. അ​​ടി​​ത്ത​​റ ത​​ക​​രു​​ന്ന​​തി​​ന് ഇ​​തു കാ​​ര​​ണ​​മാ​​യി. ഇ​​ര​​ട്ട​​ക്കി​​ണ​​റു​​ക​​ൾ​​ക്കു മു​​ക​​ളി​​ൽ വെ​​ൽ​​കാ​​പ് ചെ​​യ്തും മ​​റ്റു​​മാ​​ണ് നി​​ല​​വി​​ലു​​ള്ള പാ​​ലം നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടി​​ത്ത​​റ​​ക്കി​​ണ​​റു​​ക​​ൾ​​ക്കു പ​​ക​​രം പൈ​​ലു​​ക​​ൾ സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​യു​​ടെ ആ​​ദ്യ ഘ​​ട്ടം. ഓ​​രോ പി​​യ​​റി​​നും നാ​​ലു പൈ​​ലു വീ​​തം നി​​ർ​​മി​​ക്കും. തു​​ട​​ർ​​ന്നു നി​​ല​​വി​​ലു​​ള്ള പി​​യ​​റു​​ക​​ൾ പൊ​​ളി​​ക്കും. പൈ​​ലു​​ക​​ൾ​​ക്ക് മീ​​തെ പൈ​​ൽ ക്യാ​​പ്പും അ​​തി​​നു മീ​​തെ പു​​തി​​യ പി​​യ​​റു​​ക​​ളും പി​​യ​​ർ ക്യാ​​പ്പും നി​​ർ​​മി​​ക്കും. അ​​തി​​നു മു​​ക​​ളി​​ൽ പു​​തി​​യ ബെ​​യ​​റിം​​ഗു​​ക​​ൾ വ​​ച്ച് അ​​തി​​നു മു​​ക​​ളി​​ൽ നി​​ല​​വി​​ലു​​ള്ള ഡെ​​ക്ക് സ്ലാ​​ബ് നി​​ല​​നി​​ർ​​ത്തും. ഡെ​​ക്ക് സ്ലാ​​ബി​​നു കു​​ഴ​​പ്പ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​വ സ്റ്റീ​​ൽ ട്ര​​സ്സു​​ക​​ൾ നി​​ർ​​മി​​ച്ച് ജാ​​ക്കി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ഇ​​തി​​ലേ​​ക്കു മാ​​റ്റും. പ​​ണി പൂ​​ർ​​ത്തീ​​ക​​രി​​ച്ച ശേ​​ഷം ഡെ​​ക്ക് സ്ലാ​​ബു​​ക​​ൾ പു​​തി​​യ പി​​യ​​റി​​ലേ​​ക്ക് മാ​​റ്റും'- മന്ത്രി പറഞ്ഞു.

അ​​റ്റു​​ക​​റ്റ​​പ്പ​​ണി​​യും പ​​ദ്ധ​​തി​​യി​​ൽ​​പ്പെ​​ടു​​ന്ന​​തി​​നാ​​ൽ നി​​യ​​മ​​വ​​ശം നോ​​ക്കി നി​​ല​​വി​​ലു​​ള്ള ക​​രാ​​റു​​കാ​​ര​​നു ത​​ന്നെ നിർമ്മാണ ചു​​മ​​ത​​ല ന​​ൽ​​കുമെന്നും മന്ത്രി അ‌റിയിച്ചു. ടെണ്ടർ ഒഴിവാക്കുന്നതിലൂടെ സമയം ലാഭിക്കാമെന്നു കരുതുന്നതായും അ‌ദ്ദേഹം പറഞ്ഞു. ഡോ.​​ അ​​ര​​വി​​ന്ദ​​ന്‍റെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ വി​​ദ​​ഗ്ദ്ധ​​ർ അ​​ട​​ങ്ങു​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗം അം​​ഗീ​​ക​​രി​​ച്ചുവെന്നും രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി കെഎ​​സ്‌ടി​​പി​​യി​​ൽ നി​​ല​​വി​​ലു​​ള്ള പ​​ദ്ധ​​തി​​യി​​ൽ ഇതുൾപ്പെടുത്തും എന്നും മന്ത്രി സൂചിപ്പിച്ചു. പു​​തി​​യ പാ​​ല​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​മ്പോ​​ൾ മു​​ക​​ൾ​​ത്ത​​ട്ട് പ​​ല ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ക്കി​​ല്ല. വാ​​ഹ​​നം ക​​ട​​ന്നു പോ​​കു​​മ്പോ​​ഴു​​ള്ള ചാ​​ട്ടം ഇ​​തു​​വ​​ഴി ഒ​​ഴി​​വാ​​ക്കാ​​നാ​​കുമെന്നും ജി സുധാകരൻ വ്യക്തമാക്കി.

ഏ​​നാ​​ത്ത് പാ​​ലം മു​​മ്പു നി​​ർ​​മി​​ച്ച​​പ്പോ​​ൾ ത​​ന്നെ അ​​പാ​​ക​​ത ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന പ​​രാ​​തി പ​​ല ഭാ​​ഗ​​ത്തു​​നി​​ന്ന് ഉയർന്നിരുന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ചു പൊ​​തു​​മ​​രാ​​മ​​ത്തു വ​​കു​​പ്പി​​ന്‍റെ ആ​​ഭ്യ​​ന്ത​​ര വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷി​​ക്കും. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ വി​​ജി​​ല​​ൻ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​നോ​​ട് അ​​ന്വേ​​ഷി​​ക്കാ​​ൻ പ​​റ​​യുമെന്നും മന്ത്രി അ‌റിയിച്ചു. പാ​​ല​​ങ്ങ​​ളു​​ടെ ബ​​ല​​ക്ഷ​​യം ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ടു​​ത്ത ബ​​ജ​​റ്റ് മു​​ത​​ൽ പാ​​ല​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്കാ​​യി 500 കോ​​ടി രൂ​​പ​​യെ​​ങ്കി​​ലും മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നു ധ​​നവകു​​പ്പി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടുമെന്നും പാ​​ല​​ങ്ങ​​ളു​​ടെ അറ്റകുറ്റപ്പണികൾ​​ക്കു സ്ഥി​​രം സം​​വി​​ധാ​​ന​​ത്തി​​നു രൂ​​പം ന​​ൽ​​കുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>