ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചു നിര്‍മ്മിക്കുന്ന പാലത്തിലൂടെ യാത്രചെയ്യാന്‍ ജനങ്ങളില്‍ നിന്നും ടോള്‍ വാങ്ങുന്നത് നീതികേട്: മന്ത്രി ജി സുധാകരന്‍

ദേശീയപാതയില്‍ നൂറു കോടി രൂപയില്‍ താഴെ ചെലവുള്ള സ്ഥലങ്ങളിലെ ടോള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തിന്റെ സമ്മര്‍ദ്ദഫലമായി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.ഇതിന്റെ ഭാഗമായി മൂന്ന് സംസ്ഥാന റോഡുകളിലെയും ടോള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചു നിര്‍മ്മിക്കുന്ന പാലത്തിലൂടെ യാത്രചെയ്യാന്‍ ജനങ്ങളില്‍ നിന്നും ടോള്‍ വാങ്ങുന്നത് നീതികേട്: മന്ത്രി ജി സുധാകരന്‍

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് തയ്യാറാക്കുന്ന ബജറ്റില്‍ നിര്‍മ്മിക്കുന്ന പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് ജനങ്ങളില്‍ നിന്നും ടോള്‍ വാങ്ങുന്നത് നീതികേടാണെന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. നികുതിയടയ്ക്കുന്ന ജനങ്ങളില്‍ നിന്നും വീണ്ടും ചുങ്കം ചുമത്തുന്നതിന് ന്യായീകരണം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എരൂര്‍ മാത്തൂര്‍ റെയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഇക്കാര്യങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ചില കാര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ അനുവദിക്കാതെ വരുമെന്നതു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനു മുതിരുന്നത്. ചില തെറ്റുകള്‍ അറിഞ്ഞുകൊണ്ടു തന്നെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുകയാണ് ഇവിടെ ചെയ്യുന്നത്- ജി സുധാകരന്‍ പറഞ്ഞു.

ദേശീയപാതയില്‍ നൂറു കോടി രൂപയില്‍ താഴെ ചെലവുള്ള സ്ഥലങ്ങളിലെ ടോള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തിന്റെ സമ്മര്‍ദ്ദഫലമായി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.ഇതിന്റെ ഭാഗമായി മൂന്ന് സംസ്ഥാന റോഡുകളിലെയും ടോള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പ്രഥമ പരിഗണന ഗതാഗതത്തിനാണെന്നു അധികാരത്തിലെത്തിയ ഉടന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും പണം വീതിച്ചെടുക്കാനുള്ള ഏര്‍പ്പാടാണ് ടോള്‍ പിരിവ്. ഇക്കാര്യത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ട് നില്‍ക്കില്ല. റോഡ് വികസനത്തിന്റെ പേരില്‍ നടക്കുന്ന കുടിയൊഴിപ്പക്കലുകള്‍ പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്കു കൂടി സൗകര്യപ്രദമായ ഗതാഗത വികസനമാണ് സഗസ്ഥാനത്തു നടപ്പിലാക്കേണ്ടത്- മന്ത്രി പറഞ്ഞു.

കൊച്ചി റിഫൈനറിയില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ വാങ്ങുന്ന ടാര്‍ മറിച്ചു വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസംഗത്തിനിടെ മന്ത്രി വ്യക്തമാക്കി.

Read More >>