ട്രംപിന്റെ മോശം പരാമര്‍ശം; മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു

സന്ദര്‍ശനം റദ്ദാക്കിയ വിവരം വൈറ്റ് ഹൗസിനെ അറിയിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് പണം മുടക്കാന്‍ തയാറല്ലെങ്കില്‍ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കുന്നതാണ് നല്ലതെന്ന ട്രംപിന്റെ ട്വീറ്റാണ് വിവാദമായത്. ഈ ട്വീറ്റിനു തൊട്ടുപിന്നാലെ പെന നിതോ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

ട്രംപിന്റെ മോശം പരാമര്‍ശം; മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു

അതിര്‍ത്തിയില്‍ മതില്‍നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം അമേരിക്ക- മെക്‌സിക്കോ ബന്ധത്തിനു് വിള്ളല്‍ വീഴ്ത്തുന്നു. ട്രംപിന്റെ ട്വിറ്റര്‍ പരാമര്‍ശത്തെ തുടര്‍ന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ യുഎസ് സന്ദര്‍ശനം ഉപേക്ഷിച്ചു. വരുന്ന ചൊവ്വാഴ്ച നടക്കാനിരുന്ന സന്ദര്‍ശനമാണ് പെന നിതോ റദ്ദാക്കിയത്.

സന്ദര്‍ശനം റദ്ദാക്കിയ വിവരം വൈറ്റ് ഹൗസിനെ അറിയിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് പണം മുടക്കാന്‍ തയാറല്ലെങ്കില്‍ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കുന്നതാണ് നല്ലതെന്ന ട്രംപിന്റെ ട്വീറ്റാണ് വിവാദമായത്. ഈ ട്വീറ്റിനു തൊട്ടുപിന്നാലെ പെന നിതോ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള യുഎസിന്റെ നീക്കത്തേയും തുടര്‍ന്നുള്ള ട്രംപിന്റെ മോശം പരാമര്‍ശത്തേയും മെക്്‌സിക്കോ അപലപിച്ചു. മെക്‌സിക്കോ മതിലുകളില്‍ വിശ്വിക്കുന്നില്ലെന്ന് പെന നിതോ പറഞ്ഞു. ഒരു തരത്തിലുള്ള മതില്‍ നിര്‍മാണത്തിനും മെക്‌സിക്കോ പണം മുടക്കില്ല. ഇക്കാര്യം വീണ്ടും പറയാന്‍ ആഗ്രഹിക്കുകയാണ്. യുഎസിന്റെ മതില്‍ നിര്‍മാണത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.