അടുത്ത പ്രസിഡന്റ് സ്ത്രീയോ ഇന്ത്യക്കാരനോ? രണ്ടുമാവാമെന്ന് ഒബാമ

ലാറ്റിന്‍-ജൂത-വനിത-ഇന്ത്യന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റായേക്കുമെന്നാണ് പടിയിറങ്ങുന്ന പ്രസിഡന്റ് ബരാക് ഒബാമ പറയുന്നത്.

അടുത്ത പ്രസിഡന്റ് സ്ത്രീയോ ഇന്ത്യക്കാരനോ? രണ്ടുമാവാമെന്ന് ഒബാമ

ഭാവിയില്‍ ഇന്ത്യക്കാരനടക്കമുള്ള വംശീയ ന്യൂനപക്ഷത്തില്‍പ്പെട്ടവരും സ്ത്രീകളും അമേരിക്കയില്‍ പ്രസിഡന്റായേക്കുമെന്ന് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഒബാമ ഇത് പറഞ്ഞത്. എല്ലാ വംശത്തിലുമുള്ള ജനങ്ങളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്ന കാലമാണു വരാന്‍ പോകുന്നതെന്നു താന്‍ കരുതുന്നതായി പറഞ്ഞ ഒബാമ ഭാവിയില്‍ അമേരിക്ക അതിന്റെ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തേക്കുമെന്നും പറഞ്ഞു.


ഇതുകൂടാതെ ലാറ്റിന്‍-ജൂത-ഇന്ത്യന്‍ വംശജരായവരും ഭാവിയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചേക്കാം-മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഒബാമ പറഞ്ഞു. കറുത്ത വര്‍ഗത്തില്‍ നിന്നുള്ള ആദ്യ പ്രസിഡന്റെന്ന ബഹുമതിയുള്ള താങ്കള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നു കരുതുന്നുവോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.

നാളെയാണ് അമേരിക്കയുടെ നാല്പത്തഞ്ചാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്.